x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോദ്യപേപ്പർ ചോർച്ചാ പ്രതിഷേധം: പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ കേസ്

നാഷണൽ ഡെസ്ക്
Published: July 31, 2026 02:04 AM IST | Updated: July 31, 2026 02:04 AM IST

നരേന്ദ്ര മോദി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.

ജൂലൈ 23-ന് ജന്തർ മന്തറിൽ വച്ചാണ് 25 കാരിയായ രുചിക സിംഗ് പ്രതിഷേധത്തിനിടയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അന്തസിനെ അപമാനിക്കുന്നതാണെന്നും, സമൂഹത്തിൽ അനൈക്യം വളർത്താനും പൊതുസമാധാനം തകർക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കുറ്റം നടന്ന സ്ഥലം പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാവുന്ന സീറോ എഫ്ഐആർ രീതി പ്രകാരം നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ എഫ്‍ഐആർ തുടർ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Tags : Case QuestionPaperLeakProtest PrimeMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up