പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി-ലഖ്നൗ റൂട്ടിൽ സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു. 17,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചത്.
പാറ്റ്നയിൽ നിന്നും ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനാണ് മോശം കാലാവസ്ഥയെ തുടർന്ന് കേടുപാടുകൾ സംഭവിച്ചത്. ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കും ശേഷം മാത്രമേ വിമാനം വീണ്ടും സർവീസ് നടത്തുകയുള്ളൂവെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം ഗുവാഹത്തിയിൽ നിന്നും ബെംഗളൂരുവിലേക്ക് വന്ന മറ്റൊരു ഇൻഡിഗോ വിമാനവും മോശം കാലാവസ്ഥയെ തുടർന്ന് സമാനമായ രീതിയിൽ റൺവേയിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
Tags : IndiGoflight Lightningstrike Lucknowairport DGCAprobe Radomedamage.