x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണഘടന നെഞ്ചോടു ചേർത്ത് പ്രതിരോധക്കോ‌ട്ടകെട്ടി പ്രിയങ്ക

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ൻ
Published: October 8, 2026 03:10 AM IST | Updated: October 8, 2026 03:10 AM IST

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കോ​​​പ്പി നെ​​​ഞ്ചോ​​​ടു ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച് വ​​​യ​​​നാ​​​ട് എം​​​പി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി സമരമുഖത്ത്.

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ കോ​​​പ്പി നെ​​​ഞ്ചോ​​​ടു ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച്, പ്ര​​​ക്ഷോ​​​ഭ​​​പാ​​​ത​​​യി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഉ​​​റ​​​ച്ച കോ​​​ട്ട​​​യാ​​​യി വ​​​യ​​​നാ​​​ട് എം​​​പി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ പൊ​​​ലി​​​സ് പെ​​​ട്ടെ​​​ന്നു​​​ത​​​ന്നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ങ്കി​​​ലും റോ​​​ഡി​​​ൽ കി​​​ട​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ച്ച പ്രി​​​യ​​​ങ്ക​​​യെ നീ​​​ക്കാ​​​നാ​​​കാ​​​തെ പൊ​​​ലി​​​സ് മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം വ​​​ട്ടം​​​ക​​​റ​​​ങ്ങി.

മ​​​ഹി​​​ളാ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം റോ​​​ഡി​​​ലി​​​റ​​​ങ്ങി നി​​​ന്ന പ്രി​​​യ​​​ങ്ക​​​യ്ക്കു ചു​​​റ്റും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ല​​​യം തീ​​​ർ​​​ത്തു. ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ബാ​​​രി​​​ക്കേ​​​ഡി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി പ്ര​​​സം​​​ഗി​​​ച്ച് ആ​​​വേ​​​ശം വി​​​ത​​​റി​​​യ പ്രി​​​യ​​​ങ്ക, ഒ​​​ട്ടും ചോ​​​രാ​​​ത്ത പോരാട്ട വീ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യും സ​​​മ​​​ര​​​മു​​​ഖ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു പി​​​ന്നാ​​​ലെ പ്രി​​​യ​​​ങ്ക​​​യെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ വ​​​നി​​​താ പൊ​​​ലി​​​സ് സം​​​ഘ​​​മെ​​​ത്തി​​​യെ​​​ങ്കി​​​ലും മ​​​ഹി​​​ളാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ അ​​​തി​​​ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ച്ചു. ഒ​​​ടു​​​വി​​​ൽ പൊ​​​ലി​​​സു​​​കാ​​​ർ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നീ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണു പ്രി​​​യ​​​ങ്ക​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

പൊ​​​ലി​​​സ് വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റു​​​മ്പോ​​​ഴും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് നെ​​​ഞ്ചോ​​​ടുചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച പ്രി​​​യ​​​ങ്ക, ജ​​​ന​​​ലി​​​ലൂ​​​ടെ അ​​​തു പു​​​റ​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ണി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.

പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പൊ​​​ലി​​​സു​​​കാ​​​ർ ത​​​ന്നെ ബ​​​ല​​​മാ​​​യി ത​​​ള്ളി​​​യി​​​ട്ടെ​​​ന്നും ശ​​​രീ​​​ര​​​ത്തി​​​ൽ പോ​​​റ​​​ലേ​​​റ്റ​​​താ​​​യും പ്രി​​​യ​​​ങ്ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​യ്ക്കും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റു.

Tags : PriyankaGandhi DefensiveFortress Constitution Chest Holding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up