x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ഗ​ർ​ഭി​ണി​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 03:34 AM IST | Updated: October 8, 2026 03:34 AM IST

ഡ​ൽ​ഹി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന നിലയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സീ​മാ​പു​രി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ര​ണ്ട് കു​ട്ടി​ക​ളും നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3:30-ഓ​ടെ​യാ​ണ് വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സീ​മാ​പു​രി പ്ര​ദേ​ശ​ത്ത് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി താ​ഹി​ർ​പൂ​രി​ലെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൊ​മി​ൻ മി​ർ​ജ (56), അ​ബ്ദാ​ൻ (3), അ​ബ്ദു​ൾ റ​ഹ്മാ​ൻ (28), ദേ​വ്റു​ദ്ദീ​ൻ (28), സാ​ൽ​മ (50), ഛോട്ടെ (34), ​സ​കീ​ന (35), സ​മ​ദ് (30) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി, നാ​ല് മാ​സം ഗ​ർ​ഭി​ണി​യാ​യ ഗു​ലാ​ഫ്സ (21) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​വ​രി​ൽ തി​രി​ച്ച​റി​ഞ്ഞ​വ​ർ.

ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ കു​ലു​ക്ക​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് വി​ള്ള​ലു​ക​ൾ വീ​ണി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മേ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഗ​താ​ത​ത​ട​സം ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ആ ​ഭാ​ഗ​ത്തേ​ക്ക് പോ​ക​രു​തെ​ന്ന് ഡ​ൽ​ഹി ട്രാ​ഫി​ക് പൊ​ലി​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.

 

Tags : Delhibuildingcollapse Seemapuritragedy Pregnantwomankilled Fireservicerescue RajivGandhihospital.

Recent News

Corehub Up