തിരുവനന്തപുരം: എസ്ഐആറിന്റെ പേരിൽ ഗ്യാനേഷ്കുമാർ- മോദി- അമിത്ഷാ സംഘം രാജ്യത്തെ പതിമൂന്ന് കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിച്ചുവെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. പൗരന്മാരുടെ പൗരത്വവും അവകാശവും ഇല്ലാതാക്കുന്ന നടപടികളാണ് ഈ സംഘം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ജനങ്ങൾ നിശബ്ദത വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ തയാറാകണമെന്നും ഗ്യാനേഷ് കുമാർ-മോദി-അമിത്ഷാ സംഘത്തിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരേ എല്ലാ സംസ്ഥാനങ്ങളിലും തെരുവുകളിലും പ്രതിഷേധങ്ങൾ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരേ നിൽക്കുന്നവരുടെ വോട്ടുകൾ ബോധപൂർവം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡിലീറ്റ് ചെയ്യുകയാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരം പ്രസ് ക്ലബ്ലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Tags : Deepika DeepikaNewspaper BreakingNews Voting rights of 13 crore voters