ഹൈക്കോടതി
കൊച്ചി: ഒരു വ്യക്തിയുടെ വസ്ത്രധാരണത്തില്‍ നിയമത്തിന്റെ പിന്‍ബലമില്ലാതെ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ ഇടപെടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. ചുരിദാര്‍ ധരിച്ച് സ്കൂളില്‍ വരുന്നതു വിലക്കിയ സ്കൂള്‍ മാനേജരുടെ നടപടി ചോദ്യം ചെയ്തു കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം.
Tags : Deepika DeepikaNewspaper BreakingNews Do not interfere individual's choice of clothing