മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് കാർബണ്‍ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ കാർബണ്‍ സെൽ രൂപീകരിക്കണമെന്ന നിർദേശം ലോകബാങ്ക് അംഗീകരിച്ചു.
ലോകബാങ്കിന്റെ സാന്പത്തിക സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ ലോകബാങ്ക് മിഷൻ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദേശം മുന്നോട്ടുവച്ചതും ലോകബാങ്ക് തത്വത്തിൽ അംഗീകാരം നൽകിയതും.
കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാന്പത്തിക പ്രോത്സാഹനം നൽകുന്നതിനൊപ്പം കാർഷിക മേഖലയിലെ കാർബണ്‍ സംഭരണശേഷി വർധിപ്പിക്കാനും കാർബണ്‍ ക്രെഡിറ്റ് സംവിധാനത്തിലൂടെ കർഷകർക്ക് അധിക വരുമാനസാധ്യത സൃഷ്ടിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Carbon Cell to be Formed