നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) എത്തുന്ന കുട്ടികൾക്കായി അന്താരാഷ്ട്ര ടെർമിനലിൽ പ്രത്യേക കളിസ്ഥലം (കിഡ്സ് പ്ലേ സോൺ) തുറന്നു.
വിമാനത്താവളം വഴിയുള്ള യാത്രയ്ക്കിടയിൽ കുട്ടികൾക്കു വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിൽ റിബൺ മുറിച്ച് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണു കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്.
900 ചതുരശ്ര അടി വിസ്തീർണമുള്ള കളിസ്ഥലത്ത് മിനി ഫുട്ബോൾ ഏരിയ, സ്ലൈഡുകൾ, ബോൾ പിറ്റ്, ഊഞ്ഞാലുകൾ, ബോർഡ് ഗെയിമുകൾ, ട്രാംപോളിൻ തുടങ്ങി കുട്ടികൾക്കുള്ള വിവിധ വിനോദസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വായനയ്ക്കായി പ്രത്യേക ഇടവും സജ്ജീകരിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Play area for children