x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​മാ​സ് കൂ​ട്ട​ക്കു​രു​തി​ക്ക് മൂ​ന്നാ​ണ്ട്

വെബ്ഡെസ്ക്
Published: October 8, 2026 12:42 AM IST | Updated: October 8, 2026 12:42 AM IST

ഹമാസ് ഭീകരാക്രമണത്തിന്‍റെ മൂന്നാം വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നവർ

ജ​​​​റു​​​​സ​​​​ലെം: ഗാ​​​​സ​​​​യി​​​​ൽ വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ യു​​​​ദ്ധ​​​​ത്തി​​​​നു വ​​​​ഴി​​​​മ​​​​രു​​​​ന്നി​​​​ട്ട ഹ​​​​മാ​​​​സ് കൂ​​​​ട്ട​​​​ക്കു​​​​രു​​​​തി​​​​ക്ക് മൂ​​​​ന്നാ​​​​ണ്ട്. ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ​​​​ത്തെ വാ​​​​ർ​​​​ഷി​​​​കം​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്; ഹ​​​​മാ​​​​സി​​​​ന്‍റെ അ​​​​തി​​​​ക്രൂ​​​​ര ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ന്ന് 1,200 പേ​​​​ർ​​​​ക്കാ​​​​ണ് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ‌​​​​ട്ട​​​​ത്.

251 പേ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​സ്രേ​​​​ലി​​​​ന്‍റെ ഇ​​​​നി​​​​യും അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഗാ​​​​സ​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​വി​​​​ടു​​​​ത്തെ 20 ല​​​​ക്ഷ​​​​ത്തോ​​​​ളം ജ​​​​ന​​​​ങ്ങ​​​​ളെ ദു​​​​രി​​​​ത​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ഹ​​​​മാ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഓ​​​​ർ​​​​മ​​​​പു​​​​തു​​​​ക്കാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു വേ​​​​ദി​​​​യാ​​​​യ സം​​​​ഗീ​​​​ത​​​​മേ​​​​ള ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്തും തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലും ഇ​​​​സ്രേ​​​​ലി​​​​ക​​​​ൾ ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന് ദുഃ​​​​ഖം പ​​​​ങ്കു​​​​വ​​​​ച്ചു.

റെ​​​​യിം പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ സം​​​​ഗീ​​​​തോ​​​​ത്സ​​​​വം ന​​​​ട​​​​ന്ന വേ​​​​ദി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഓ​​​​ർ​​​​മ​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ബ​​​​ന്ധു​​​​ക്ക​​​​ൾ ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ അ​​​​വ​​​​ർ പു​​​​ഷ്പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്തി. താ​​​​ൻ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും ഇ​​​​വി​​​​ടെ​​​​യെ​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്ന് ഇ​​രു​​പ​​ത്തി​​യ​​ഞ്ചു​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട അ​​​​ന്യ ഡാ​​​​വി​​​​റ്റാ​​​​ഷ്‌​​​​ലി പ​​​​റ​​​​ഞ്ഞു. “അ​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കു​​​​മ്പോ​​​​ഴു​​​​ള്ള വീ​​​​ഡി​​​​യോ ദൃ​​​​ശ്യം എ​​​​ന്‍റെ പ​​​​ക്ക​​​​ലു​​​​ണ്ട്. അ​​​​വ​​​​ൻ നൃ​​​​ത്തം വ​​​​യ്ക്കു​​​​ന്ന ദൃ​​​​ശ്യ​​​​മാ​​​​ണ്.

രാ​​​​വി​​​​ലെ 6.29ന് (​​​​ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന സ​​​​മ​​​​യം) വീ​​​​ഡി​​​​യോ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്നു. ആ ​​​​ദൃ​​​​ശ്യം എ​​​​പ്പോ​​​​ഴും എ​​​​ന്‍റെ ക​​​​ൺ​​​​മു​​​​ന്നി​​​​ലു​​​​ണ്ട് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും അ​​​​വ​​​​നി​​​​ല്ലാ​​​​ത്ത​​​​തി​​​​ന്‍റെ തീ​​​​രാ​​​​വേ​​​​ദ​​​​ന​​​​യി​​​​ലാ​​​​ണ് ഞാ​​​​ൻ ഉ​​​​ണ​​​​രു​​​​ന്ന​​​​ത്” ഡാ​​​​വി​​​​റ്റാ​​​​ഷ്‌​​​​ലി പ​​​​റ​​​​യു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട മു​​​​ന്നൂ​​​​റ്റ​​​​മ്പ​​​​തി​​​​യി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് റെ​​​​യിം പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​ത്.

738 ദി​​​​വ​​​​സം ഹ​​​​മാ​​​​സി​​​​ന്‍റെ ത​​​​ട​​​​വി​​​​ൽ​​​​ക്ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​കാ​​​​ന ബൊ​​​​ഹ്ബോ​​​​തും (37) ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. ഭൂ​​​​നി​​​​ര​​​​പ്പി​​​​ൽ നി​​​​ന്ന് 50 മീ​​​​റ്റ​​​​ർ അ​​​​ടി​​​​യി​​​​ലാ​​​​യി ഇ​​​​രു​​​​ണ്ട തു​​​​ര​​​​ങ്ക​​​​ത്തി​​​​ലാ​​​​ണ് ത​​​​ന്നെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് ബൊ​​​​ഹ്ബോ​​​​ത് പ​​​​റ​​​​ഞ്ഞു. മ​​​​റ്റ് ബ​​​​ന്ദി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഒ​​​​രു ചെ​​​​റി​​​​യ മു​​​​റി​​​​യി​​​​ലാ​​​​ണ് പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്; വ​​​​ള​​​​രെ കു​​​​റ​​​​ച്ച് ഭ​​​​ക്ഷ​​​​ണം മാ​​​​ത്ര​​​​മാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. ആ​​​​ഴ്ച​​​​ക​​​​ൾ കൂ​​​​ടു​​​​മ്പോ​​​​ൾ ഒ​​​​രി​​​​ക്ക​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു കു​​​​ളി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. സം​​​​ഗീ​​​​തോ​​​​ത്സ​​​​വ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ബൊ​​​​ഹ്ബോ​​​​തി​​​​നെ​​​​യും ഹ​​​​മാ​​​​സ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ഗാ​​​​സ​​​​യി​​​​ലാ​​​​വ​​​​ട്ടെ ഈ ​​​​ദി​​​​നം ദു​​​​രി​​​​ത​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രു ദി​​​​വ​​​​സം​​​​കൂ​​​​ടി​​​​യാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ഗാ​​​​സ​​​​യെ ഏ​​​​താ​​​​ണ്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം പേ​​​​ർ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. രൂ​​​​ക്ഷ​​​​മാ​​​​യ ഭ​​​​ക്ഷ്യ​​​​ക്ഷാ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണ് പ​​​​ല​​​​സ്തീ​​​​ൻ.

ഗാ​​​​സ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 74,000ത്തി​​​​ല​​​​ധി​​​​കം പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളാ​​​​ണ് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​ൽ പ​​​​കു​​​​തി​​​​യോ​​​​ളം പേ​​​​ർ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണ്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​നു​​​​ശേ​​​​ഷ​​​​വും തു​​​​ട​​​​രു​​​​ന്ന ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗാ​​​​സ​​​​യി​​​​ൽ 1,460 പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​യു​​​​ന്നു; ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഏ​​​​ഴ് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​നി​​​​ക​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

Tags : Hamas Massacre Jerusalem Gaza Anniversary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up