Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massacre

വീണ്ടും റഷ്യൻ കൂട്ടക്കുരുതി; സാപ്പോറിഷ്യയിൽ 15 പേർ കൊല്ലപ്പെട്ടു

കീ​​​വ്: ​​​തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ സാ​​​പ്പോ​​​റി​​​ഷ്യ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്കം 15 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ അ​​​ഞ്ചു ഗ്ലൈ​​​ഡ് ബോം​​​ബു​​​ക​​​ളാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യോ​​​ട് 16 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ടു​​​ത്തു സ്ഥി​​​തിചെ​​​യ്യു​​​ന്ന സാ​​​പ്പോ​​​റി​​​ഷ്യ​​​യി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന പ​​​തി​​​വാ​​​യി വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നിാ​​​ലെ​​​യാ​​​ണ് സാ​​​പ്പോ​​​റി​​​ഷ്യ​​​യി​​​ൽ വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​രാ​​​റി​​​നെ സെ​​​ല​​​ൻ​​​സ്കി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

International

സുഡാനിൽ വീണ്ടും കൂട്ടക്കുരുതി; നഴ്സറി സ്കൂളിനുനേരേ ഡ്രോൺ ആക്രമണം: 33 കുട്ടികൾ ഉൾപ്പെടെ 50 മരണം

ഖ​​​ർ​​​ത്തൂം: സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ പോ​​​ര​​​ടി​​​ക്കു​​​ന്ന സു​​​ഡാ​​​നി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​നേ​​​രേ​​​യും കൂ​​​ട്ട​​​ക്കു​​​രു​​​തി.

സൗ​​​ത്ത് കോ​​​ര്‍ഡോ​​​ഫാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലോ​​​ജി​​​യി​​​ൽ ന​​​ഴ്‌​​​സ​​​റി സ്‌​​​കൂ​​​ളി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 33 കു​​​ട്ടി​​​ക​​​ളും ആ​​​റു സ്ത്രീ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സൈ​​​ന്യ​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ര്‍ട്ട് ഫോ​​​ഴ്‌​​​സ​​​സ് (ആ​​​ര്‍എ​​​സ്എ​​​ഫ്) ആ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സു​​​ഡാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ആ​​​രോ​​​പി​​​ച്ചു.

43 കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 79 പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണ​​​ത്തെ യൂ​​​ണി​​​സെ​​​ഫ് അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​രു​​​പ​​​ക്ഷ​​​വും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ണി​​​സെ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ധി​​​കാ​​​ര​​​ത്ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സാ​​​യു​​​ധ സൈ​​​ന്യ​​​വും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

District News

ചീ​നി​ക്കു​ഴി കൂ​ട്ട​ക്കൊ​ല: നി​ർ​വി​കാ​ര​നാ​യി പ്ര​തി ഹ​മീ​ദ് കോ​ട​തി​യി​ൽ

തൊ​ടു​പു​ഴ: മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യെ​യും ര​ണ്ട് കൊ​ച്ചു​മ​ക്ക​ളെ​യും തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ഹ​മീ​ദി​നെ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മു​ട്ടം ജി​ല്ലാ ജ​യി​ലി​ൽനി​ന്ന് ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴും നി​ർ​വി​കാ​ര​നാ​യി​രു​ന്നു. ജ​ഡ്ജി ആ​ഷ് കെ. ​ബാ​ൽ ആ​ദ്യം വി​ളി​ച്ച​ത് പ്ര​മാ​ദ​മാ​യ ഈ ​കേ​സാ​യി​രു​ന്നു. വി​ധി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സ്താ​വി​ക്കു​മെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞ​തോ​ടെ ഹ​മീ​ദു​മാ​യി പോ​ലീ​സ് ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങി.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് കോ​ട​തി ചേ​രു​ന്ന​തി​ന് പ​ത്തു​മി​നി​റ്റ് മു​ൻ​പ് പോ​ലീ​സ് വീ​ണ്ടും ഹ​മീ​ദി​നെ ജ​യി​ലി​ൽ എ​ത്തി​ച്ചു. പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ൽ പ​റ​ഞ്ഞു. ഭാ​വ​ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ഹ​മീ​ദ് വി​ധി കേ​ട്ടുനി​ന്ന​ത്. എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടോ​യെ​ന്ന ജ​ഡ്ജി​യു​ടെ ചോ​ദ്യ​ത്തി​ന് അ​സു​ഖ​ബാ​ധി​ത​നാ​ണെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ പി​ന്നീ​ട് മു​ട്ടം ജ​യി​ലി​ലേ​ക്കുത​ന്നെ മാ​റ്റി.

ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം

തൊ​ടു​പു​ഴ: സ്വ​ന്തം മ​ക​നെ​യും കു​ടും​ബ​ത്തെ​യും വ​കവ​രു​ത്താ​ൻ പ്ര​തി ന​ട​ത്തി​യ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യി​രു​ന്നു അ​ന്ന​ത്തെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന എ.​ജി. ലാ​ൽ പ​റ​ഞ്ഞു. സ്വ​ത്ത് സം​ബ​ന്ധ​മാ​യ ത​ർ​ക്ക​മാ​യി​രു​ന്നു ക്രൂ​ര​കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.

പ്ര​തി​യു​ടെ പ​ക്ക​ലു​ള്ള പ​ണ​വും മ​റ്റു രേ​ഖ​ക​ളും ന​ശി​ക്കാ​തി​രി​ക്കാ​ൻ സം​ഭ​വം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പുത​ന്നെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​ര​ക​ൾ ര​ക്ഷ​പ്പെ​ടാ​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഇ​യാ​ൾ അ​ട​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യം: പ്രോ​സി​ക്യൂ​ഷ​ൻ

തൊ​ടു​പു​ഴ: സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി ഹ​മീ​ദ് ന​ട​ത്തി​യ​തെ​ന്ന് സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂട്ട​ർ അ​ഡ്വ. എം.​ സു​നി​ൽ മ​ഹേ​ശ്വ​ര​ൻ പി​ള്ള പ​റ​ഞ്ഞു. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​നു​ള്ള പ​ദ്ധ​തി​യാ​ണ് പ്ര​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ന് സാ​ക്ഷിമൊ​ഴി​ക​ളു​ണ്ട്.

മ​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടു ദി​വ​സം മു​ൻ​പ് ഫൈ​സ​ൽ 35 ലി​റ്റ​ർ വീ​തം കൊ​ള്ളു​ന്ന ക​ന്നാ​സു​ക​ളി​ൽ ഡീ​സ​ലും പെ​ട്രോ​ളും വാ​ങ്ങി​യി​രു​ന്നു. അ​ത് ഫൈ​സ​ൽ ന​ട​ത്തു​ന്ന ക​ട​യി​ൽ സൂ​ക്ഷി​ച്ച് വി​ല്​പ​ന ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്ത​ൽ. ഇ​തു ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി പ്ര​തി കൊ​ണ്ടുപോ​കു​ന്ന​ത് ക​ണ്ട​താ​യി സാ​ക്ഷി മൊ​ഴി​ക​ളി​ൽ ഉ​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up