x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് ചൂ​ടേ​റി​യ പോ​രാ​ട്ടം


Published: March 17, 2026 06:20 AM IST | Updated: March 17, 2026 06:20 AM IST

കൊ​ല്ലം: ക​ട​ലും കാ​യ​ലും മ​ല​യോ​ര​വും അ​തി​രി​ടു​ന്ന കൊ​ല്ല​ത്തി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സി​പി​എ​മ്മും സി​പി​ഐ​യും നേ​ര​ത്തെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ച ആ​ര്‍​എ​സ്പി​യും ചു​വ​രെ​ഴു​ത്ത​ട​ക്കം പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി.

കൊ​ല്ലം, കു​ണ്ട​റ, പ​ത്ത​നാ​പു​രം, ച​ട​യ​മം​ഗ​ലം, ഇ​ര​വി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യും ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, കു​ണ്ട​റ, കു​ന്ന​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യും ചു​വ​രെ​ഴു​ത്തു​ക​ള്‍ ആ​രം​ഭി​ച്ചു. ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്‍റു​മാ​രെ നി​ശ്ച​യി​ച്ച് ചൂ​ടേ​റി​യ പ്ര​ചാ​ര​ണം തു​ട​ങ്ങി. വേ​ന​ല്‍ ചൂ​ടി​ലും വാ​ശി​യേ​റി​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ങ്ങി തു​ട​ങ്ങി.

ച​വ​റ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ര്‍​എ​സ്പി​യു​ടെ ഷി​ബു ബേ​ബി​ജോ​ണി​നാ​യി ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചു. ച​വ​റ​യി​ല്‍ ക്യാ​മ്പ് ചെ​യ്താ​ണ് ഷി​ബു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​പി​എ​മ്മി​ന്‍റെ സി​റ്റി​ംഗ് എംഎ​ല്‍എ സു​ജി​ത്ത് വി​ജ​യ​ന്‍ പി​ള്ള​യും പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. കു​ന്ന​ത്തൂ​രി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞമോ​ന്‍ വീ​ണ്ടും ഇ​റ​ങ്ങു​മോ എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ലനി​ല്‍​ക്കേ യു​ഡി​എ​ഫി​ന്‍റെ ഉ​ല്ലാ​സ് കോ​വൂ​ര്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. വ​ള​രെ നേ​ര​ത്തേ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ആ​ര്‍​എ​സ്പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കൊ​ല്ലം, ഇ​ര​വി​പു​രം, ച​വ​റ, ചാ​ത്ത​ന്നൂ​ര്‍, കു​ണ്ട​റ, ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, കു​ന്ന​ത്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഒ​മ്പ​തും യു​ഡി​എ​ഫി​ന് ര​ണ്ടു​മാ​ണ് ഉ​ള്ള​ത്. കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളും മൂ​ന്നെ​ണ്ണം മാ​വേ​ലി​ക്ക​ര​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലും ഉ​ള്‍​പ്പെ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍, 68 പ​ഞ്ചാ​യ​ത്ത്, 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ര​വൂ​ര്‍, പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ത​ദ്ദേ​ശ​ചി​ത്രം.

ആ​കെ ​വോ​ട്ടി​ല്‍ സ്ത്രീ​ക​ള്‍ മു​ന്നി​ല്‍

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​വ​രെ ജി​ല്ല​യി​ല്‍ 20,76,671 വോ​ട്ട​ര്‍​മാ​ര്‍. 9, 92, 443 പു​രു​ഷ​ന്മാ​രും 10,84,207 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 21 ട്രാ​ന്‍​സ്ജെ​ൻഡർമാരു​ണ്ട്. ആ​കെ 2021 ബൂ​ത്ത്.

മ​ണ്ഡ​ല​ങ്ങ​ളു​ടെ ച​രി​ത്ര​വ​ഴി

1957 ഫെ​ബ്രു​വ​രി 28ന് ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ള്‍ ഇ​പ്പോ​ഴ​ത്തെ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ 25 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മു​ന്ന് ദ്വ​യാം​ഗ മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 28 പ്ര​തി​നി​ധി​ക​ള്‍. 1960 ല്‍ ​ന​ട​ന്ന ഇ​ട​ക്കാ​ല ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് ദ്വ​യാം​ഗ മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ പ​തി​ന​ഞ്ചും എം​എ​ല്‍​എ​മാ​ര്‍ പ​തി​നേ​ഴും ആ​യി​രു​ന്നു. 1965ല്‍ ​ആ​ര്‍​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് 1967 മാ​ര്‍​ച്ച് ആ​റു​വ​രെ കേ​ര​ളം രാ​ഷ്‌ട്ര​പ​തി ഭ​ര​ണ​മാ​യി​രു​ന്നു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 18 മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 1969-70, 1970-76 മ​ന്ത്രി​സ​ഭ​ക​ളു​ടെ കാ​ല​ത്തും 18 മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 1977ല്‍ ​മ​ണ്ഡ​ല​ങ്ങ​ള്‍ ഇ​രു​പ​താ​യി വ​ര്‍​ധി​ച്ച​ത് 1980, 1982, 1987ലും ​തു​ട​ര്‍​ന്നു. 1983 ജൂ​ലൈ ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല നി​ല​വി​ല്‍ വ​ന്ന​ശേ​ഷം ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ പ​ന്ത്ര​ണ്ടാ​യി. 1991, 1996, 2001, 2006 നി​യ​സ​ഭ​ക​ളി​ലും 12 മ​ണ്ഡ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ല്‍ 2011 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ് 11 മ​ണ്ഡ​ല​ങ്ങ​ളാ​കു​ന്ന​ത്.

രംഗത്തിറങ്ങി ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക​ള്‍

സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു എ​ൽ​ഡി​എ​ഫ് ഒ​രു പ​ടി മു​ന്നി​ലേ​ക്ക് ക‍​യ​റി. യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​ന്പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തു നേ​ട്ട​മാ​കു​മെന്ന ചി​ന്ത​യി​ലാ​ണ് മു​ന്ന​ണി.

എ​സ്. ജ​യ​മോ​ഹ​ന്‍ സി​പി​എം കൊ​ല്ലം

നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ മ​ത്സ​രം. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് , 2016 മു​ത​ല്‍ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍. 12 വ​ര്‍​ഷം സി​പി​എം പു​ന​ലൂ​ര്‍ ഏ​രിയ സെ​ക​ട്ട​റി. 2005 മു​ത​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം. പ​ത്ത​നാ​പു​രം കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. നി​ല​വി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും സി​ഐ​ടി​യു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: വൈ​ശാ​ഖ്, വി​വേ​ക്.

കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സി​പി​എം കൊ​ട്ടാ​ര​ക്ക​ര

നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ഇ​ത് ര​ണ്ടാം​ത​വ​ണ. നി​ല​വി​ല്‍ ധ​ന​മ​ന്ത്രി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം. എ​സ്എ​ഫ്ഐ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് , സെ​ക്ര​ട്ട​റി, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേറ്റ് അം​ഗം, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് , സം​സ്ഥാ​ന സെ​ക്ര​ട്ട​റി, അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു.

1998 മു​ത​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം. 2015ല്‍ ​കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി. 2018 മു​ത​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​വും 2019ല്‍ ​ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും. 2006 മു​ത​ല്‍ 2010 വ​രെ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2010 മു​ത​ല്‍ 2016 വ​രെ രാ​ജ്യ​സ​ഭാം​ഗ​മാ​യി. 2016ല്‍ ​ഇ​ന്ത്യ​യി​ലെ മി​ക​ച്ച സാ​മാ​ജി​ക​നു​ള്ള സ​ന്‍​സ​ദ് ര​ത്‌​ന അ​വാ​ര്‍​ഡ് നേ​ടി.​പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു. അ​ലി​ഗ​ര്‍ മു​സ്‌​ലീം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ര്‍​ട്ട് അം​ഗ​മാ​യും റ​ബ​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് അ​ധ്യാ​പി​ക ആ​ശാ പ്ര​ഭാ​ക​ര​നാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ക​ല്യാ​ണി, ശ്രീ​ഹ​രി.

എം.​നൗ​ഷാ​ദ് സി​പി​എം ഇ​ര​വി​പു​രം

നി​യ​മ​സ​ഭ​യി​ലേ​ക്ക് മൂ​ന്നാം അ​ങ്കം. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍​ഡ് മു​ന്‍ ഡ​യ​റ​ക്ട​ര്‍. 1995 -2000 വ​ട​ക്കേ​വി​ള പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, 2005 ല്‍ ​മ​ണ​ക്കാ​ട് ഡി​വി​ഷ​നി​ല്‍​നി​ന്നും വി​ജ​യി​ച്ച് മു​നി​സി​പ്പ​ല്‍ അം​ഗം. 2005-2010, 2010-2014 ല്‍ ​കോ​ര്‍​പ​റേ​ഷ​ന്‍ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍, 2014ല്‍ ​ഡപ്യൂ​ട്ടി മേ​യ​ര്‍.

വ​ട​ക്കേ​വി​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യ ബി​ന്നി നൗ​ഷാ​ദാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഷാ​രൂ​ണ്‍ എം. ​നൗ​ഷാ​ദ്, ഇ​ര്‍​ഫാ​ന്‍ എം. ​നൗ​ഷാ​ദ്.

എ​സ്.​എ​ല്‍. സ​ജി​കു​മാ​ര്‍ സി​പി​എം കു​ണ്ട​റ


നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ മ​ത്സ​രം. പ​ഴ​യ​കാ​ല ക​മ്യൂ​ണി​സ്റ്റും ത​യ്യ​ല്‍ തൊ​ഴി​ലാ​ളി നേ​താ​വു​മാ​യ കെ.​പി. ലോ​റ​ന്‍​സി​ന്‍റെ​യും ക​യ​ര്‍ തൊ​ഴി​ലാ​ളി​യാ​യ എ​ല്‍​സി​യു​ടെ​യും മ​ക​ന്‍. എ​സ്എ​ഫ്ഐ​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് എ​ത്തി​യ സ​ജി​കു​മാ​ര്‍, 1991ല്‍ ​പെ​രി​നാ​ട് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും പി​ന്നീ​ട് 10 വ​ര്‍​ഷം സി​പി​എം കു​ണ്ട​റ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

2005ല്‍ ​പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , 2010 - 15ല്‍ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും ക​യ​ര്‍​ഫെ​ഡ് ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്നു. നി​ല​വി​ല്‍ ജി​ല്ലാ സെ​ക്രട്ടേറി​യ​റ്റ് അം​ഗം. ഭാ​ര്യ:​ആ​നി. മ​ക്ക​ള്‍: അ​മ​ല്‍​ദേ​വ്, സോ​യ.

ഡോ.സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ ച​വ​റ

പി​താ​വ് എ​ന്‍.​വി​ജ​യ​ന്‍​പി​ള്ള​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഇ​ട​തു രാ​ഷ്്‌ട്രീയ​ത്തി​ലേ​ക്ക്. ച​വ​റ അ​ര​വി​ന്ദ് മെ​ഡി​ക്ക​ല്‍ സെ​ന്‍ററി​ല്‍ ഇ​എ​ന്‍​ടി വി​ഭാ​ഗം സ​ര്‍​ജ​നാ​യി​രി​ക്കെ​യാ​ണ് 2021ല്‍ ​ച​വ​റ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

വി​ജ​യി​ച്ച​തോ​ടെ മു​ഴു​വ​ന്‍​ സ​മ​യ രാ​ഷ്്‌ട്രീയ​ക്കാ​ര​നാ​യി. നി​ല​വി​ല്‍ കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ്, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും നാ​ഷ​ണ​ല്‍ ഇ​നീ​ഷ്യേ​റ്റീ​വ് ഫോ​ര്‍ സേ​ഫ് സൗ​ണ്ട് പ​ദ്ധ​തി കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കൊ​ല്ലം ജി​ല്ലാ ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് , വി​ജ​യ​ന്‍​പി​ള്ള ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി, വി.​എ​ന്‍.​പി ഗ്രൂ​പ്പ് ട്ര​സ്റ്റി, നി​യ​മ​സ​ഭ ഹൗ​സ് ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.മീ​യ​ന്നൂ​ര്‍ അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​തോ​ള​ജി​ വി​ഭാ​ഗം പ്രഫ. ഡോ. ​പാ​ര്‍​വ​തി​പ്പി​ള്ള​യാ​ണ് ഭാ​ര്യ. മ​ക​ന്‍ ഋ​ഷി​കേ​ശ് നാ​രാ​യ​ണ​ന്‍.

കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി പ​ത്ത​നാ​പു​രം

19-ാം ​വ​യ​സി​ല്‍ സി​നി​മാ​രം​ഗ​ത്തെ​ത്തി​യ ഗ​ണേ​ഷ് കു​മാ​ര്‍ 2001ല്‍ ​പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് നി​യ​മ​സ​ഭാഅം​ഗ​മാ​യി. എ.​കെ. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി.

2006ലും 2011​ലും വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു. 2011ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ല്‍ വ​നം, കാ​യി​കം, സി​നി​മ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി. 2016ലും 2021​ലും പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ ഗ​ണേ​ഷി​നെ ഒ​പ്പം ചേ​ര്‍​ത്തു.

2023ല്‍ ​പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​ല്‍ വീ​ണ്ടും ഗ​താ​ഗ​ത മ​ന്ത്രി​യാ​യി. നി​ര​വ​ധി സി​നി​മാ -സീ​രി​യ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍, താ​ര​സം​ഘ​ട​ന​യു​ടെ​യും സീ​രി​യ​ല്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന​യാ​യ ആ​ത്മ​യു​ടെ​യും മു​ന്‍​നി​ര​ക്കാ​ര​ന്‍, എ​ലി​ഫെ​ന്‍റ് ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍, നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം തു​ട​ങ്ങി​യ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ആ​ര്‍. ര​ാജേ​ന്ദ്ര​ന്‍ ചാ​ത്ത​ന്നൂ​ര്‍ സി​പി​ഐ

നി​യ​മ​സ​ഭയി​ലേ​ക്ക് ആ​ദ്യ മ​ത്സ​രം. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​ഗം. കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ല്‍ എ​ഐ​എ​സ്എ​ഫ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ഏ എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. 1988 ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. നി​ല​വി​ല്‍ ഓ​യി​ല്‍​പാം ഇ​ന്ത്യ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍, കൊ​ട്ടാ​ര​ക്ക​ര അ​ര്‍​ബ​ന്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം. കെ​എ​സ്ഇ​ബി​യി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന റീ​മ. മ​ക്ക​ള്‍: ഡോ.​കാ​വ്യ പ്ര​ശോ​ഭ്, റാം ​
കാ​ളി​ദാ​സ്.

സി.​അ​ജ​യ​പ്ര​സാ​ദ് സി​പി​ഐ പു​ന​ലൂ​ര്‍

നി​യ​മ​സ​ഭി​ലേ​ക്ക് ആ​ദ്യ മ​ത്സ​രം. നി​ല​വി​ല്‍ കൊ​ല്ലം ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം.എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം, ഓ​യി​ല്‍​പാം ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ധ്യാ​പി​ക​യാ​യ ശ്രീ​ല​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ആ​ദി​ത്യ​ന്‍, അ​ഭി​ന​ന്ദ​ന്‍.

ജെ.​ചി​ഞ്ചു​റാ​ണി ച​ട​യ​മം​ഗ​ലം സി​പി​ഐ


കാ​യി​ക​താ​ര​മാ​യി​രു​ന്ന ചി​ഞ്ചു റാ​ണി​യുടെ ര​ണ്ടാം മ​ത്സ​രം. നി​ല​വി​ല്‍ സം​സ്ഥാ​ന മൃ​ഗസം​ര​ക്ഷ​ണ, ക്ഷീ​രവി​ക​സ​ന മ​ന്ത്രി. സിപി ഐ ദേ​ശീ​യ കൗ​ണ​സി​ല്‍ അം​ഗം, സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം. ഭ​ര്‍​ത്താ​വ് മു​ന്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സു​കേ​ശ​ന്‍. മ​ക്ക​ള്‍: ന​ന്ദ​ന റാ​ണി, ന​ന്ദു സു​കേ​ശ​ന്‍.

 എം.​എ​സ്. താ​ര ക​രു​നാ​ഗ​പ്പ​ള്ളി സി​പി​ഐ

ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ​്റ്റ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യി​രു​ന്ന ബി.​എം. ഷെ​രീ​ഫി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യി​രു​ന്ന നൂ​ര്‍​ജ​ഹാ​ന്‍റെ​യും മ​ക​ള്‍. സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഏ​ഴു വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോ​യേ​ഴ്‌​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള മ​ഹി​ളാ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. സി​പി​ഐ​യു​ടെ ആ​ദ്യ വ​നി​ത അ​സി. സെ​ക്ര​ട്ട​റി. 2017 മു​ത​ല്‍ 2022 വ​രെ വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം. ഭ​ര്‍​ത്താ​വ്: ദൗ​ല​ത്ത്ഖാ​ന്‍. മ​ക​ന്‍: ദു​ലാ​ര്‍.

പു​ന​ലൂ​രി​ൽ ട്വന്‍റി 20 മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത

പു​ന​ലൂ​ർ: പു​ന​ലൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ട്വ​ന്‍റി 20 മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത. ട്വ​ന്‍റി 20 പു​ന​ലൂ​ർ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് . ര​ഘു​നാ​ഥി​നാ​ണ് സാ​ധ്യ​ത​യെ​ന്ന​റി​യു​ന്നു. ബി​ജെ​പി​യും പു​ന​ലൂ​ർ സീ​റ്റി​ൽ അ​വ​കാ​ശ വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​ വി​ന്യാ​സം പൂ​ര്‍​ത്തി​യായി: ക​ള​ക്‌ടർ‍

കൊ​ല്ലം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് കു​റ്റ​മ​റ്റ​നി​ല​യി​ല്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ഉ​ദ്യോ​ഗ​സ്ഥ​വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

നി​യോ​ഗി​ക്ക​പ്പെ​ട്ട നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ആ​ദ്യ​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്ക​വെ നി​ശ്ചി​ത​ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ കൃ​ത്യ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശം ന​ല്‍​കി.

ചു​രു​ങ്ങി​യ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​വ​ഹി​ക്ക​ണം. സു​താ​ര്യ​വും സു​സ​ജ്ജ​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് കൈ​ക്കൊ​ള്ളേ​ണ്ട​ത്.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ബൂ​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​ല്ലാം സു​ഗ​മ​മാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല.

മാ​തൃ​കാ​ പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. മാ​ധ്യ​മ​നി​രീ​ക്ഷ​ണ​ത്തി​ല്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും നി​ര്‍​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​വും ക​ര്‍​ശ​ന​ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും.
പ​രി​സ്ഥി​തി​ സൗ​ഹൃ​ദ തെ​ര​ഞ്ഞ​ടു​പ്പാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ഇ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നു​മാ​യി 21 നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.യോ​ഗ​ത്തി​ല്‍ എ​ഡി​എം ടി. ​കെ. വി​നീ​ത്, സ​ബ് ക​ള​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഡപ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. സു​ധീ​ഷ്, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

 

Tags : nattu vishesham battle that massacre

Recent News

Corehub Up