x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഷപ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ കാലംചെയ്തു

വെബ് ഡെസ്ക്
Published: July 19, 2026 02:56 PM IST | Updated: July 19, 2026 02:57 PM IST

മാർ ഗ്രിഗറി കരോട്ടമ്പ്രേൽ

കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമാണ്.

ഇന്ന് ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനാ‍യി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബിഷപ് ഗ്രിഗറി കരോട്ടമ്പ്രേൽ.

Tags : BishopMarGregoryKarotemprel PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up