Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jerusalem

ജറൂസലെമിൽ കന്യാസ്ത്രീയെ മൃഗീയമായി ആക്രമിച്ച യഹൂദന് ശിക്ഷയില്ല; ആനുകൂല്യം മാനസികാരോഗ്യത്തിന്‍റെ പേരിൽ

 ടെൽ അവീവ്: ജെറൂസലെമിൽ കന്യാസ്ത്രീയെ ആക്രമിച്ച യഹൂദനെ കോടതി കുറ്റവിമുക്തനാക്കി. പ്രതി യോനാ ഷ്റെയ്ബറിന്‍റെ മാനസികാരോഗ്യനില പരിഗണിച്ചാണ് ജറൂസലെം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

ഇസ്രേലി അധിനിവേശ പ്രദേശമായ ഈസ്റ്റ് ജറൂസലെമിലെ ഓൾഡ് സിറ്റി ഭാഗത്ത് ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ സംഭവം അന്താരാഷ്‌ട്രതലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഫ്രഞ്ച് ബിബ്ലിക്കൻ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ ഗവേഷണം നടത്തുകയായിരുന്ന കന്യാസ്ത്രി നടന്നുപോകവേ അക്രമി പിറകിൽനിന്ന് ഓടിവന്ന് തള്ളിയിടുന്നതും തൊഴിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.

കല്ല് പാകിയ വഴിയിൽ മുഖമടിച്ചുവീണ കന്യാസ്ത്രീക്ക് എഴുന്നേൽക്കാനായില്ല. സ്ഥലംവിടാൻ ശ്രമിച്ച അക്രമി തിരിച്ചുവന്ന്, നിലത്തുകിടന്ന കന്യാസ്ത്രീയെ മൃഗീയമായി തൊഴിച്ചു. സംഭവം കണ്ട് ഓടിവന്നൊരാളെയും ഇയാൾ ആക്രമിച്ചു.

36 വയസുള്ള പ്രതിക്കെതിരേ മതവിദ്വേഷമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ആക്രമണ സമയത്ത് പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നും വിചാരണ നേരിടാനുള്ള ശേഷി ഇയാൾക്കില്ലെന്നും ജില്ലാ ജില്ലാ സൈക്യാട്രിസ്റ്റ് റിപ്പോർട്ട് നല്കി.

സൈക്യാട്രിസ്റ്റിന്‍റെ അഭിപ്രായം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതിയെ കുറ്റവിമുക്തനാക്കി ചികിത്സ നല്കണമെന്നാവശ്യപ്പെട്ടു. പ്രതി കന്യാസ്ത്രീയെ ആക്രമിച്ചെന്ന കുറ്റം തെളിഞ്ഞെങ്കിലും മാനസികാരോഗ്യത്തിന്‍റെ പേരിൽ കുറ്റവിമുക്തനാക്കുന്നതായി കോടതിയും പ്രഖ്യാപിച്ചു.

International

ജ​റൂ​സ​ലെ​മി​ലെ ഓ​ശാ​ന ഞാ​യ​ര്‍ പ്ര​ദക്ഷിണം റ​ദ്ദാ​ക്കി

ജ​റൂ​സ​ലെം: യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ജ​റൂ​സ​ലെ​മി​ലെ ഓ​ശാ​ന ഞാ​യ​ര്‍ പ്ര​ദക്ഷ​ി​ണം റ​ദ്ദാ​ക്കി.

പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ലി​വു​മ​ല​യി​ല്‍​നി​ന്ന് ജ​റൂ​സ​ലെ​മി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത ഓ​ശാ​ന ഞാ​യ​ര്‍ ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ജ​റൂ​സ​ലെ​മി​ലെ ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കേ​റ്റ് അ​റി​യി​ച്ചു.

ഇ​തി​നു​പ​ക​രം മ​റ്റൊ​രു സ്ഥ​ല​ത്ത് ന​ഗ​ര​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന ന​ട​ത്തു​മെ​ന്നും ജ​റൂ​സ​ലെ​മി​ലെ ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കീ​സ് ക​ര്‍​ദി​നാ​ള്‍ പി​യ​ര്‍​ബ​ത്തി​സ്ത പി​സ​ബെ​ല്ല അ​റി​യി​ച്ചു.

എ​ന്നി​രു​ന്നാ​ലും പാ​ത്രി​യാ​ര്‍​ക്കേ​റ്റി​ന്‍റെ പ​ള്ളി​ക​ള്‍ തു​റ​ന്നി​രി​ക്കു​മെ​ന്നും പ്രാ​ര്‍​ഥ​ന​യും ഈ​സ്റ്റ​ര്‍ ആ​ച​ര​ണ​ത്തി​ല്‍ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​വ​ക വൈ​ദി​ക​രും മ​റ്റും പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കീ​സ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

International

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജ​​​​​​റൂ​​​​​​സ​​​​​​ലെം: പു​​​ണ്യ​​​ന​​​ഗ​​​ര​​​മാ​​​യ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​ക്കു സ​​​മീ​​​പം മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം വീ​​​ണ​​​ത് ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി.

പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​നു​​​മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം പതിച്ചത്. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​​​​ൽ-​​​​​​അ​​​​​​ഖ്സ മോ​​​​​​സ്കി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള ടെ​​​​​​മ്പി​​​​​​ൾ മൗ​​​​​​ണ്ടി​​​ലും മി​​​സൈ​​​ൽ വീ​​​​​​ണ​​​​​​താ​​​​​​യി ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​ന്‍റെ ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​വും മി​​​​​സൈ​​​​​ൽ പ​​​​​തി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ജ​​​​​​റൂ​​​​​​സ​​​​​​ലെ​​​​​​മി​​​​​​ലെ പു​​​​​​ണ്യ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച ഇ​​​​​​റാ​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം പാ​​​​​​ത്രി​​​​​​യാ​​​​​​ർ​​​​​​ക്കീ​​​​​​സ് തി​​​​​​യോ​​​​​​ഫി​​​​​​ലോ​​​​​​സ് മൂ​​​​​​ന്നാ​​​​​​മ​​​​​​നു​​​​​​മാ​​​​​​യി താ​​​​​​ൻ സം​​​​​​സാ​​​​​​രി​​​​​​ച്ചെ​​​​​​ന്നും ഇ​​​​​​റാ​​​​​​ൻ ക​​​​​​രു​​​​​​തി​​​​​​ക്കൂ​​​​​​ട്ടി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ക്രൈ​​​​​​സ്‌​​​​​​ത​​​​​​വ, മു​​​​​​സ്‌​​​​​​ലിം, യ​​​​​​ഹൂ​​​​​​ദ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​സ്രേ​​​​​​ലി വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഗിദെ​​​​​​യോ​​​​​​ൻ സാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സം ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​ദേ​​​വാ​​​ല​​​യം അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്. വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ലെ​​​ങ്കി​​​ലും പ​​​ള്ളി തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

International

ഇസ്രയേലിനെതിരേയുള്ള യുദ്ധം അബദ്ധമെന്ന് മുൻ ഹമാസ് നേതാവ്

ജ​​​റൂ​​​സ​​​ലെം: ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ര്‍ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മു​​​ന്‍ ഹ​​​മാ​​​സ് നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫ്. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ യു​​​ദ്ധം വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ത​​​ങ്ങ​​​ള്‍ക്ക് എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യെ​​​ന്നും അ​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫ് തു​​​റ​​​ന്ന​​​ടി​​​ച്ചു.

ഒ​​​രു​​​കാ​​​ല​​​ത്ത് ഹ​​​മാ​​​സി​​​ന്‍റെ ഉ​​​ന്ന​​​ത നേ​​​താ​​​വാ​​​യി​​​രു​​​ന്ന യൂ​​​സ​​​ഫ് ഇ​​പ്പോ​​​ള്‍ തെ​​​ക്ക​​​ന്‍ ഗാ​​​സ​​​യി​​​ലെ മ​​​വാ​​​സി ക്യാ​​​മ്പി​​​ലാ​​​ണു കു​​​ടും​​​ബ​​​സ​​​മേ​​​തം​ ക​​​ഴി​​​യു​​​ന്ന​​​ത്. ഹ​​​മാ​​​സി​​​ല്‍ വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ഇ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

2006-2007 കാ​​​ല​​​ത്ത് മു​​​ഴു​​​വ​​​ന്‍ പ​​​ല​​​സ്തീ​​​ന്‍ പ്ര​​​വി​​​ശ്യ​​​യു​​​ടെ​​​യും 2007 -2014 വ​​​രെ ഗാ​​​സ​​​യു​​​ടെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ​​​സ്മ​​​യി​​​ല്‍ ഹ​​​നി​​​യ​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി​​​രു​​​ന്നു അ​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫ്. ഹ​​​മാ​​​സി​​​ലെ മി​​​ത​​​വാ​​​ദി​​​യെ​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹം അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

Latest News

Corehub Up