ജറൂസലെം: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ജറൂസലെമിലെ ഓശാന ഞായര്‍ പ്രദക്ഷിണം റദ്ദാക്കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയില്‍നിന്ന് ജറൂസലെമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് അറിയിച്ചു.
ഇതിനുപകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാര്‍ഥന നടത്തുമെന്നും ജറൂസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്ത പിസബെല്ല അറിയിച്ചു.
എന്നിരുന്നാലും പാത്രിയാര്‍ക്കേറ്റിന്റെ പള്ളികള്‍ തുറന്നിരിക്കുമെന്നും പ്രാര്‍ഥനയും ഈസ്റ്റര്‍ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Tags : Holy Sunday Palm sunday procession canceled Jerusalem