National
മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മുംബൈ, ഡൽഹി, ബംഗളൂരു, കോൽക്കത്ത രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നായി ഇന്നലെ 140ലേറെ സർവീസുകൾ റദ്ദാക്കി.
വിമാനക്കന്പനികൾ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. മധ്യേഷ്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ സർവീസുകൾ ചില കന്പനികൾ നടത്തുന്നുണ്ട്.
മുംബൈ വിമാനത്താവളത്തിൽനിന്നു പുറപ്പെടേണ്ട 39 വിമാനങ്ങളും എത്തേണ്ട 34 വിമാനങ്ങളുമാണ് ഇന്നലെ റദ്ദാക്കിയത്. ബംഗളൂരുവിൽ റദ്ദാക്കിയതു പുറപ്പെടേണ്ട 15 എണ്ണം ഉൾപ്പെടെ 33 സർവീസുകളാണ്. ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 15 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 29 സർവീസുകളും ഇന്നലെ റദ്ദാക്കി.
Kerala
തിരുവനന്തപുരം: ഇറാനിലെ സംഘര്ഷത്തിനു പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം പൂര്ണമായും നിലച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്നിന്ന് ഇന്നലെ റദ്ദാക്കിയത് 33 സര്വീസുകള്. ഇതില് 17 വിമാനങ്ങള് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടവയും 16 സര്വീസുകള് തിരുവനന്തപുരത്തേക്ക് എത്തേണ്ടവയുമായിരുന്നു.
ഖത്തര് എയര്വേഴ്സ്, കുവൈറ്റ് എയര്വേഴ്സ്, ഇത്തിഹാദ്, എയര് ഇന്ത്യ, എയര് അറേബ്യ, ഗള്ഫ് എയര്, ഇന്ഡിഗോ തുടങ്ങിയ കമ്പനികളുടെ വിമാനസര്വീസുകളാണ് ഇന്നലെയും പൂര്ണമായും റദ്ദാക്കിയത്. ഇതില്തന്നെ എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായും ഉള്പ്പെടുന്നത്. എയര് ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ദുബായ്, ഷാര്ജ, അബുദാബി എന്നിവിടങ്ങളില്നിന്നു തിരുവനന്തപുരത്തേക്കുള്ള എട്ടു സര്വീസുകള് റദ്ദാക്കി. കൂടാതെ, തിരുവനന്തപുരത്തുനിന്നു ഷാര്ജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്വീസും റദ്ദാക്കിയവയില് ഉള്പ്പെടുന്നു.
ഗള്ഫ് എയറിന്റെ തിരുവനന്തപുരം-ബഹ്റിന് സര്വീസും എയര് അറേബ്യയുടെ തിരുവനന്തപുരം-ഷാര്ജ, തിരുവനന്തപുരം-അബുദാബി സര്വീസും റദ്ദാക്കി. ഇത്തിഹാദിന്റെ അബുദാബി സര്വീസും ഖത്തര് എയര്വേഴ്സിന്റെ ദോഹയിലേക്കുള്ള സര്വീസും കുവൈറ്റ് എയര്വേഴ്സിന്റെ കുവൈറ്റിലേക്കുള്ള സര്വീസും റദ്ദാക്കപ്പെട്ട പട്ടികയില് ഉള്പ്പെടുന്നു.അമേരിക്കയും ഇസ്രയേലും ഇറാനുമേല് ആക്രമണം ആരംഭിച്ച ഫെബ്രുവരി 28ന് എയര് ഇന്ത്യ നാലു സര്വീസുകള് അടിയന്തരമായി റദ്ദാക്കിയിരുന്നു.
ദോഹ, ദുബായ്, ദമാം, ഷാര്ജ സര്വീസുകളാണ് 28ന് റദ്ദാക്കിയത്. എയര് അറേബ്യയുടെ ഷാര്ജ വിമാനവും എയര് അറേബ്യ അബുദാബിയുടെ അബുദാബി സര്വീസും റദ്ദാക്കപ്പെട്ടു. എത്തിഹാദ് അബുദാബി സര്വിസ് റദ്ദാക്കി. ഇത്തരത്തില് തിരുവനന്തപുരം വിമാനത്താവളത്തില്നിന്നു പുറപ്പെടേണ്ടതും വിമാനത്താവളത്തിലേക്ക് വരേണ്ടതുമായ 10 വര്സീസുകളാണ് 28ന് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തില് ഇന്നും വ്യാപകമായി വിമാനങ്ങള് റദ്ദാക്കാനുള്ള സാധ്യത വിമാനത്താവള അധികൃതര് ചൂണ്ടിക്കാട്ടുന്നു
International
ബോസ്റ്റൺ: യുഎസിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിനാളുകൾ അവധിക്കാല യാത്രകൾക്കായി വ്യോമ ഗതാഗതത്തെ ആശ്രയിക്കുന്ന സമയത്താണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
‘ഫ്ലൈറ്റ് അവെയറി’ന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,500 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎസിലെ വടക്കുകിഴക്കൻ, ഗ്രേറ്റ് ലേക്സ് മേഖലകളിലാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് വിമാനത്താവളങ്ങൾ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. കൊടുങ്കാറ്റിനു മുന്നോടിയായി ന്യൂയോർക്ക് സ്റ്റേറ്റിന്റെ പകുതിയിലേറെ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ന്യൂജഴ്സിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
National
ഹരിദ്വാർ: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കി.
ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭാഗീരഥിയിൽ കുട്ടികൾക്കുള്ള ഒട്ടേറെ പരിപാടികളോടെ 24 ന് ക്രിസ്മസ് ആഘോഷിക്കാനാണു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധമുയർന്നത്.
ഗംഗാനദിക്കരയിൽ ക്രിസ്മസ് ആഘോഷം അനുവദിക്കില്ലെന്നും പരിപാടി ഉടൻ റദ്ദാക്കണമെന്നും ശ്രീ ഗംഗ സഭയുടെ ഭാരവാഹി ഉജ്വൽ പണ്ഡിറ്റ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി.
വിദേശസംസ്കാരം പിന്തുടരുന്ന പരിപാടികൾ ഗംഗാനദിക്കരയിൽ അനുവദിക്കില്ല. ഹരിദ്വാറിന്റെയും ഗംഗയുടെയും മതപരമായ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം വാദിച്ചു. ആർഎസ്എസും പരിപാടിയിൽ എതിർപ്പറിയിച്ചു.
ഹരിദ്വാറിനെക്കുറിച്ചുള്ള മതപരമായ വിശ്വാസവും പാരന്പര്യവും എല്ലാവരും ബഹുമാനിക്കണമെന്ന് ആർഎസ്എസ് പ്രചാർപ്രമുഖ് പദ്മാജിയും നിലപാടെടുത്തു. ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ ഒരു പരിപാടിയും ആലോചിച്ചിട്ടില്ലെന്നു പറഞ്ഞതായും ഉജ്വൽ വെളിപ്പെടുത്തി.
റിസപ്ഷനിൽ ക്രിസ്മസ് ട്രീ ഒരുക്കുക മാത്രമാണു ചെയ്തതെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ നീരജ് ഗുപ്ത പറഞ്ഞു. കുട്ടികൾക്കായി പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഭീഷണിമൂലം ഇതു റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.