തിരുവനന്തപുരം: ജൂൺ 23, 29, ജൂലൈ 1 തീയതികളിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെജിസിഇ എൻജിനിയറിംഗ് (റിവിഷൻ 2022) ഏപ്രിൽ 2026, ഒന്നാം വർഷ പരീക്ഷയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ തീയതികളിൽ നടത്തിയ 1001 (Basic Mathematics & Science), 1002 (Engineering Drawing), 1031 (Electrical & Electronics - I) എന്നീ പരീക്ഷകൾ റദ്ദ് ചെയ്തതായി ടെക്നിക്കൽ എക്സാമിനേഷൻസ് ജോയിന്റ് കൺട്രോളർ അറിയിച്ചു.ഈ വിഷയങ്ങളുടെ പുനഃപരീക്ഷ തീയതി വൈകാതെ പ്രസിദ്ധീകരിക്കും.