Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procession

Kollam

ഘോ​ഷ​യാ​ത്ര​യോ​ടെ നഗരത്തിലെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്ക​ം

കൊ​ല്ലം : ഘോ​ഷ​യാ​ത്ര​യോ​ടെ കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
കേ​ര​ള​ത്തി​ന്‍റെ ത​നി​മ വി​ളി​ച്ചോ​തു​ന്ന വി​വി​ധ​ത​രം ക​ലാ​രൂ​പ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യി​ല്‍ അ​ണി​നി​ര​ന്നു.

മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക​രു​മാ​ലി​ല്‍ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ന്‍, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍, കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജീ​വ​ന​ക്കാ​ര്‍, കൊ​ല്ലം കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ഹ​രി​ത ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​രും ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​മീ​പം നി​ന്നാ​രം​ഭി​ച്ച് ചി​ന്ന​ക്ക​ട വ​ഴി സി. കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ഘോഷയാത്ര സ​മാ​പി​ച്ചു. ഘോ​ഷ​യാ​ത്ര ചി​ന്ന​ക്ക​ട​യി​ലെ​ത്തി​യ​തോ​ടെ ചെ​റു​മ​ഴ പെ​യ്ത​ത് പ​ങ്കെ​ടു​ത്ത​വ​രെ ബു​ദ്ധി​മു​ട്ടി​ച്ചു. മ​ഴ മാ​റി​യ​തോ​ടെ ഘോ​ഷ​യാ​ത്ര ക്ര​മ​പ്ര​കാ​രം മു​ന്നോ​ട്ടു​നീ​ങ്ങി.

National

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി.

International

ജ​റൂ​സ​ലെ​മി​ലെ ഓ​ശാ​ന ഞാ​യ​ര്‍ പ്ര​ദക്ഷിണം റ​ദ്ദാ​ക്കി

ജ​റൂ​സ​ലെം: യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ജ​റൂ​സ​ലെ​മി​ലെ ഓ​ശാ​ന ഞാ​യ​ര്‍ പ്ര​ദക്ഷ​ി​ണം റ​ദ്ദാ​ക്കി.

പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ലി​വു​മ​ല​യി​ല്‍​നി​ന്ന് ജ​റൂ​സ​ലെ​മി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത ഓ​ശാ​ന ഞാ​യ​ര്‍ ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ജ​റൂ​സ​ലെ​മി​ലെ ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കേ​റ്റ് അ​റി​യി​ച്ചു.

ഇ​തി​നു​പ​ക​രം മ​റ്റൊ​രു സ്ഥ​ല​ത്ത് ന​ഗ​ര​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന ന​ട​ത്തു​മെ​ന്നും ജ​റൂ​സ​ലെ​മി​ലെ ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കീ​സ് ക​ര്‍​ദി​നാ​ള്‍ പി​യ​ര്‍​ബ​ത്തി​സ്ത പി​സ​ബെ​ല്ല അ​റി​യി​ച്ചു.

എ​ന്നി​രു​ന്നാ​ലും പാ​ത്രി​യാ​ര്‍​ക്കേ​റ്റി​ന്‍റെ പ​ള്ളി​ക​ള്‍ തു​റ​ന്നി​രി​ക്കു​മെ​ന്നും പ്രാ​ര്‍​ഥ​ന​യും ഈ​സ്റ്റ​ര്‍ ആ​ച​ര​ണ​ത്തി​ല്‍ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​വ​ക വൈ​ദി​ക​രും മ​റ്റും പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും ലാ​റ്റി​ന്‍ പാ​ത്രി​യാ​ര്‍​ക്കീ​സ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Kerala

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

പ​ന്ത​ളം: ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ൽ മ​ക​ര​വി​ള​ക്കി​നു ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യു​ള്ള ഘോ​ഷയാ​ത്ര പ​ന്ത​ള​ത്തുനി​ന്ന് പു​റ​പ്പെ​ട്ടു.

പ​ന്ത​ളം സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു​വ​ച്ചി​രു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചു.

ഉ​ച്ച​വ​രെ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ ദ​ർ​ശ​നം ന​ട​ന്നു. പി​ന്നീ​ടാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര​യ്ക്ക് ഒ​രു​ക്കം തു​ട​ങ്ങി​യ​ത്. ​സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര പ​ര​ന്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ 14ന് ​ശ​ബ​രി​മ​ല​യി​ലെ​ത്തും.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ളു​മാ​യി ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ൾ ന​ട​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ ഫെ​ബ്രു​വ​രി ഒ​ന്നി​നു മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് 15ന് ​പാ​ല​ക്കാ​ട് ത​രൂ​രി​ൽ അ​വ​സാ​നി​ക്കും. 60 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ജാ​ഥാ ക്യാ​പ്റ്റ​നാ​യി​ട്ടു​ള്ള മ​ധ്യ​മേ​ഖ​ലാ ജാ​ഥ ഫെ​ബ്രു​വ​രി ആ​റി​ന് അ​ങ്ക​മാ​ലി​യി​ൽ നി​ന്നാ​രം​ഭി​ച്ച് 13ന് ​പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള​യി​ൽ അ​വ​സാ​നി​ക്കും. 33 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ഫെ​ബ്രു​വ​രി നാ​ലി​ന് തൃ​ശൂ​ർ ചേ​ല​ക്ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച് 14ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. 47 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

Kerala

തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശനിയാഴ്ച മണ്ഡലപൂജ

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തും. വൈകുന്നേരം തങ്കഅങ്ക ചാര്‍ത്തി ദീപാരാധന നടക്കും.

ശനിയാഴ്ചയാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11ന് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി 30നായിരിക്കും തുറക്കുക.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച രാവിലെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

ഇന്നു രാവിലെ പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയത്തെത്തും. 1.30ന് പമ്പയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും.

ഇവിടെനിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടുവരുന്നത്.

പമ്പയില്‍ നിന്ന് ഇന്ന് മലകയറ്റത്തിനും നിയന്ത്രണങ്ങളുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞാലും രാത്രി 11 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Latest News

Corehub Up