x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യ്‌​യു​ടെ സം​സ്കാ​ര ച​ട​ങ്ങ്; ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ൾ

വെബ്ഡെസ്ക്
Published: July 5, 2026 11:40 PM IST | Updated: July 5, 2026 11:40 PM IST

ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ ഭൗ​തി​ക​ശ​രീ​രം കാ​ണാ​ൻ ഗ്രാ​ൻ​ഡ് മൊ​സ​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ.

ടെ​​​​​ഹ്റാ​​​​​ൻ: ഇ​​​​​റാ​​​​​ൻ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​യ​​​​​ത്തു​​​​​ള്ള അ​​​​​ലി ഖ​​​​​മ​​​​​ന​​​​​യ്‌​​​​​യു​​​​​ടെ ശ​​​​​വ​​​​​സം​​​​​സ്കാ​​​​​ര ച​​​​​ട​​​​​ങ്ങി​​​​​ന്‍റെ ര​​​​​ണ്ടാം ദി​​​​​വ​​​​​സ​​​​​വും ടെ​​​​​ഹ്റാ​​​​​നി​​​​​ൽ ത​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ടി​​​​​യ​​​​​ത് ജ​​​​​ന​​​​​ല​​​​​ക്ഷ​​​​​ങ്ങ​​​​​ൾ.

ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ ബാ​​​​​ന​​​​​റു​​​​​ക​​​​​ളും പ​​​​​താ​​​​​ക​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​റു​​​​​ത്ത വ​​​​​സ്ത്രം ധ​​​​​രി​​​​​ച്ചാ​​​​​ണ് ആ​​​​​ളു​​​​​ക​​​​​ളെ​​​​​ത്തി​​​​​യ​​​​​ത്. പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വി​​​​​ന്‍റെ ഭൗ​​​​​തി​​​​​ക​​​​​ശ​​​​​രീ​​​​​രം കാ​​​​​ണാ​​​​​ൻ ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നെ​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ളും ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും നി​​​​​ര​​​​​ന്നു.

97 കാ​​​​​ര​​​​​നാ​​​​​യ ഷി​​​​​യാ പു​​​​​രോ​​​​​ഹി​​​​​ത​​​​​ൻ ആ​​​​​യ​​​​​ത്തു​​​​​ള്ള ജാ​​​​​ഫ​​​​​ർ ശൊ​​​​​ബാ​​​​​നി ഖ​​​​​മ​​​​​ന​​​​​യ്ക്കും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി ഗ്രാ​​​​​ൻ​​​​​ഡ് മൊ​​​​​സ​​​​​ല്ല​​​​​യി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​​​ത്തി.

ഖ​​​​​മ​​​​​ന​​​​​യ്‌​​​​​യു​​​​​ടെ മ​​​​​ക്ക​​​​​ളാ​​​​​യ മ​​​​​സൂ​​​​​ദ്, മെ​​​​​യ്സം, മു​​​​​സ്ത​​​​​ഫ, ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മ​​​​​സൂ​​​​​ദ് പെ​​​​​സ​​​​​ഷ്കി​​​​​യാ​​​​​ൻ, സ്പീ​​​​​ക്ക​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് ബാ​​​​​ഗ​​​​​ർ ഗാ​​​​​ലി​​​​​ബാ​​​​​ഫ്, റെ​​​​​വ​​​​​ല്യൂ​​​​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് ത​​​​​ല​​​​​വ​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ് വ​​​​​ഹി​​​​​ദി, ഖു​​​​​ദ്‌​​​​​സ് ഫോ​​​​​ഴ്‌​​​​​സി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​സ്മാ​​​​​യി​​​​​ൽ ഖ​​​​​നി എ​​​​​ന്നി​​​​​വ​​​​​രും ച‌​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

എ​​​​​ന്നാ​​​​​ൽ ഇ​​​​​റാ​​​​​ന്‍റെ പു​​​​​തി​​​​​യ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് ആ​​​​​യ​​​​​ത്തു​​​​​ള്ള മു​​​​​ജ്ത​​​​​ബ ഖ​​​​​മ​​​​​ന​​​​​യ് പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​ല്ല. വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന മു​​​​​ജ്ത​​​​​ബ നി​​​​​ല​​​​​വി​​​​​ൽ ഒ​​​​​ളി​​​​​വി​​​​​ലാ​​​​​ണെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

Tags : Khamana funeral procession Millions attend

Recent News

Corehub Up