x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിത്തീറ്റ വില വീണ്ടും വര്‍ധിപ്പിച്ചു; ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ദുരിതത്തിൽ

ജെ​വി​ന്‍ കോ​ട്ടൂ​ര്‍
Published: July 6, 2026 12:10 AM IST | Updated: July 6, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം:കാ​ലി​ത്തീ​റ്റ​വി​ല വീ​ണ്ടും വ​ര്‍ധി​ച്ച​തോ​ടെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ദു​രി​ത​ക്ക​യ​ത്തി​ല്‍. കെ​എ​സ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല 50 കി​ലോ​ഗ്രാം ചാ​ക്കി​ന് 50രൂ​പ​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഒ​രു ചാ​ക്കി​ന് 1615രൂ​പ​യാ​യി.

കെ​എ​സി​ന്‍റെ എ​ല്ലാം വി​ഭാ​ഗം കാ​ലി​ത്തീ​റ്റ​ക​ള്‍ക്കും 50 രൂ​പ വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍ഷ​ക​ര്‍ പ​ശു​ക്ക​ള്‍ക്കു ന​ല്കു​ന്ന​തു കെ​എ​സ് കാ​ലി​ത്തീ​റ്റ​യാ​ണ്.

ഇ​തി​നു പു​റ​മെ സം​ഘ​ങ്ങ​ള്‍ക്കു മി​ല്‍മ ന​ല്കി​കൊ​ണ്ടി​രു​ന്ന ഇ​ന്‍സെ​ന്‍റീ​വും ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ന​ല്കു​ന്നി​ല്ല. ഏ​താ​നും നാ​ളു​ക​ളാ​യി സം​ഘം മി​ല്‍മ​യ്ക്കു ന​ല്കു​ന്ന ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും ര​ണ്ടു രൂ​പ വീ​ത​മാ​ണ് ഇ​ന്‍സെ​ന്‍റീ​വ് ന​ല്കി​കൊ​ണ്ടി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്‍സെ​ന്‍റീ​വ് സം​ഘ​ത്തി​ല്‍ പാ​ല്‍ അ​ള​ക്കുന്ന മു​ഴു​വ​ന്‍ ക​ര്‍ഷ​ക​ര്‍ക്കു​മാ​യി വീ​തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പു മി​ല്‍മ പാ​ലി​നു നാ​ലു രൂ​പ വ​ര്‍ധി​ച്ചെ​ങ്കി​ലും അ​തി​ല്‍ നി​ന്നും മൂ​ന്നു​രൂ​പ മാ​ത്ര​മാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​തു ഭൂ​രി​ഭാ​ഗം ക​ര്‍ഷ​ക​ര്‍ക്കു ചെ​റി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​തി​ച്ചുക​യ​റു​ന്ന​ത്. നി​ല​വി​ല്‍ മി​ല്‍മ​യി​ല്‍ നി​ന്നും ഒ​രു ലിറ്റ​ര്‍ പാ​ലി​നു ക​ര്‍ഷ​ക​ര്‍ക്കു ല​ഭി​ക്കു​ന്ന​തു 47 രൂ​പ​യാ​ണ്.

കൊ​ഴു​പ്പ് കുറവാണെങ്കിൽ വി​ല പി​ന്നെ​യും കു​റ​യ്ക്കും. ഉ​യ​ര്‍ന്ന ഉ​ത്‌പാദ​ന​ചെ​ല​വ്, ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ലി​ത്തീ​റ്റ​യു​ടെ ല​ഭ്യ​ത​ക്കു​റ​വ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, സ​ങ്ക​ര​യി​നം പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍, വെ​റ്റ​റി​ന​റി മ​രു​ന്നു​ക​ളു​ടെ വി​ല​വ​ര്‍ധ​ന എ​ന്നി​വ മൂ​ലം പ​ശു​ക്ക​ളെ വ​ള​ര്‍ത്തി ജീ​വ​തം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക്ഷീ​ര​ക​ര്‍ഷ​ക​ര്‍.

അ​ടു​ത്ത മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ പാ​ല്‍ ഉ​ത്‌പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​യി ഉ​യ​ര്‍ത്തു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ 70 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് 86 ല​ക്ഷം ലി​റ്റ​ര്‍ പാ​ലി​ന്‍റെ ആ​വ​ശ്യ​ക​ത​യു​ണ്ട്. ഈ ​അ​ന്ത​രം കു​റ​ച്ച് പ്ര​തി​ദി​ന ഉ​ത്‌പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​യി ഉ​യ​ര്‍ത്താനും അ​ധി​ക​മാ​യി വ​രു​ന്ന പാ​ല്‍ മൂ​ല്യ​വ​ര്‍ധി​ത ഉത്‌പന്ന​ങ്ങ​ളാ​യി മാ​റ്റാ​നു​മാ​ണു സ​ര്‍ക്കാ​രും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Cattle feed prices increased again dairy farmers distress

Recent News

Corehub Up