x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യും കാ​റ്റും; ഛത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​ച്ചു

വെബ് ഡെസ്‌ക്
Published: July 6, 2026 12:02 AM IST | Updated: July 6, 2026 12:02 AM IST

മും​ബൈ: ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും കാ​ര​ണം മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​ച്ചു. ഇ​ത് വി​മാ​ന സ​ർ​വീ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.

ഇ​ൻ​ഡി​ഗോ​യു​ടെ നാ​ല് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ 13 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തി​നെ​തു​ട​ർ​ന്ന് വ​ഴി​തി​രി​ച്ചു​വി​ട്ട വി​മാ​ന​ങ്ങ​ൾ പി​ന്നീ​ട് മും​ബൈ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

Tags : Rain wind Chhatrapati Shivaji Airport operations suspended

Recent News

Corehub Up