x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഷ്മീരിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിനുനേരെ ഭീകരാക്രമണം; മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്ക്
Published: November 11, 2026 05:28 PM IST | Updated: November 11, 2026 05:28 PM IST

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലാണ് ആക്രമണമുണ്ടായത്.

ചെക്ക്‌പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ സിആർപിഎഫ് ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ ആക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags : TerroristAttack CRPF Checkpoint Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up