x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​ഗ്ലൈ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങി; യു​വാ​വി​നെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് താ​ഴെ​യി​റ​ക്കി

വെബ് ഡെസ്ക്
Published: November 11, 2026 11:52 AM IST | Updated: November 11, 2026 11:52 AM IST

പാ​ര​ഗ്ലൈ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങിക്കിടക്കുന്ന അലക്സി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങി​യ റ​ഷ്യ​ൻ പാ​ര​ഗ്ലൈ​ഡ​ർ പൈ​ല​റ്റി​നെ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട തീ​വ്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. റ​ഷ്യ​ൻ പൈ​ല​റ്റാ​യ അ​ല​ക്സി​യാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. 

കാം​ഗ്ര ജി​ല്ല​യി​ലെ ലോ​ക​പ്ര​ശ​സ്ത പാ​ര​ഗ്ലൈ​ഡിം​ഗ് കേ​ന്ദ്ര​മാ​യ ബി​ർ ബി​ല്ലിം​ഗി​ൽ​നി​ന്നാ​ണ് അ​ല​ക്സി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ യാ​ത്രാ​മ​ധ്യേ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പൈ​ല​റ്റ്, താ​ഴെ​നി​ന്ന് ഏ​ക​ദേ​ശം 100 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജു​ള്ള വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ലൈ​നി​ൽ കു​ടു​ങ്ങി​യ ഉ​ട​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ വി​വ​രം പൈ​ല​റ്റ് മൊ​ബൈ​ൽ ഫോ​ൺ വ​ഴി ബി​ർ ബി​ല്ലിം​ഗ് പാ​ര​ഗ്ലൈ​ഡിം​ഗ് അ​സോ​സി​യേ​ഷ​നെ അ​റി​യി​ച്ചു. ചി​ത്ര​ങ്ങ​ളും കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​നും അ​ദ്ദേ​ഹം അ​യ​ച്ചു​ന​ൽ​കി​യ​തോ​ടെ അ​സോ​സി​യേ​ഷ​ൻ വി​വ​രം ഉ​ട​ൻ​ത​ന്നെ മാ​ണ്ഡി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി.

ഉ​ട​ൻ ത​ന്നെ ക്രെ​യി​നു​ക​ളും മ​റ്റ് ആ​ധു​നി​ക ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​ച്ചു. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യ​വും തേ​ടി​യി​രു​ന്നെ​ങ്കി​ലും സേ​ന എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പൈ​ല​റ്റി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ഗ​വാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് മാ​ണ്ഡി ഡെ​പ്യൂ​ട്ടി ക​മി​ഷ​ണ​ർ അ​പൂ​ർ​വ് ദേ​വ്ഗ​ൺ വ്യ​ക്ത​മാ​ക്കി.

Tags : Paragliding Crane Stuck

Recent News

Corehub Up