x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ൽ ക്ലി​ന്‍റ​ൺ പ​ഴ​യ ശീ​ലം മ​റ​ന്നി​ട്ടി​ല്ലായിരുന്നു; ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സ്ത്രീ​ക​ളെ ഒ​ളി​ക​ണ്ണി​ട്ട് നോ​ക്കി​യ ക്ലി​ന്‍റ​നെ വി​മ​ർ​ശി​ച്ച് സോ​ണി​യ

വെബ് ഡെസ്‌ക്
Published: November 11, 2026 07:03 AM IST | Updated: November 11, 2026 07:03 AM IST

ന്യൂ​ഡ​ൽ​ഹി: മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൺ​ന്‍റെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് സോ​ണി​യ ഗാ​ന്ധി. സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പാ​യ 'ബി​ലോ​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ക്ലി​ന്‍റ​നെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. 2000ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൺ സ്ത്രീ​ക​ളെ ഒ​ളി​ക​ണ്ണി​ട്ട് നോ​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സോ​ണി​യ പു​സ്ത​ക​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്.

ത​ന്‍റെ ആ​ദ്യ കു​ഞ്ഞി​ന്‍റെ ഓ​ർ​മ്മ​യും സോ​ണി​യ ഗാ​ന്ധി പു​സ്ത​ക​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 1969ൽ ​ജ​നി​ച്ച ത​ന്‍റെ ആ​ദ്യ കു​ഞ്ഞ് ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം മ​രി​ച്ചു​വെ​ന്നും മെ​ഹ്‌​റോ​ളി​യി​ലെ ഫാം ​ഹൗ​സി​ലാ​ണ് സം​സ്ക​രി​ച്ച​തെ​ന്നും അ​വ​ർ വേ​ദ​ന​യോ​ടെ ഓ​ർ​ക്കു​ന്നു.

കൂ​ടാ​തെ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും താ​നോ രാ​ഹു​ൽ ഗാ​ന്ധി​യോ ഒ​രു രൂ​പ പോ​ലും കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. മ​രു​മ​ക​ൻ റോ​ബ​ർ​ട്ട് വ​ദ്ര​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും പു​സ്ത​ക​ത്തി​ലു​ണ്ട്.

Tags : Bill Clinton Sonia gandhi criticizes Clinton India visit Book Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up