x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ര​ണ​വ​ർ​ഷ​ത്തി​ൽ പി​ഴ​വ്: ഓ​ർ​മ​ക്കു​റി​പ്പി​ലെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ൾ

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 06:25 AM IST | Updated: November 11, 2026 06:25 AM IST

സോണിയാ ഗാന്ധി, അഹമ്മദ് പട്ടേൽ

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ര​ണ​വ​ർ​ഷം ഓ​ർ​മ​ക്കു​റി​പ്പി​ൽ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി സോ​ണി​യ ഗാ​ന്ധി. 'ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' എ​ന്ന ത​ന്‍റെ പു​തി​യ പു​സ്ത​ക​ത്തി​ലാ​ണ് 2020-ൽ ​അ​ന്ത​രി​ച്ച അ​ഹ​മ്മ​ദ് പ​ട്ടേ​ൽ 2022-ൽ ​കോ​വി​ഡ് ബാ​ധി​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് സോ​ണി​യ ഗാ​ന്ധി തെ​റ്റാ​യി എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ മു​ൻ ട്ര​ഷ​റ​റാ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ൽ 2020 ന​വം​ബ​ർ 25-നാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച​ത്."​ഖേ​ദ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, 2022-ൽ ​കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ഇ​ര​യാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹം എ​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ർ​ന്നു. അ​ത് പാ​ർ​ട്ടി​യി​ലും എ​ന്നി​ലും വ്യ​ക്തി​പ​ര​മാ​യ വ​ലി​യൊ​രു ശൂ​ന്യ​ത സൃ​ഷ്ടി​ച്ചു" എ​ന്നാ​ണ് സോ​ണി​യ പു​സ്ത​ക​ത്തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. 

വ​ർ​ഷ​ത്തി​ൽ വ​ന്ന തെ​റ്റി​നെ ഗൗ​ര​വ​മാ​യി കാ​ണാ​തെ പു​സ്ത​ക​ത്തെ ച​രി​ത്ര​പ്ര​ധാ​ന​മെ​ന്നാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​ൾ മും​താ​സ് വി​ശേ​ഷി​പ്പി​ച്ച​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന് ശേ​ഷം ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ ഇ​ത്ത​ര​മൊ​രു സ്വ​കാ​ര്യ ഓ​ർ​മ​ക്കു​റി​പ്പ് എ​ഴു​തു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും ത​ന്‍റെ പി​താ​വി​ന്‍റെ സം​ഭാ​വ​ന​ക​ളെ പു​സ്ത​ക​ത്തി​ൽ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മും​താ​സ് പ​റ​ഞ്ഞു. 

കോ​ൺ​ഗ്ര​സ് മു​ന്ന​ണി ബ​ന്ധ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും അ​ഹ​മ്മ​ദ് പ​ട്ടേ​ൽ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച് സോ​ണി​യ പു​സ്ത​ക​ത്തി​ൽ വി​ശ​ദ​മാ​യി ഓ​ർ​ത്തെ​ടു​ക്കു​ന്നു​ണ്ട്.

Tags : soniagandhi AhammedPatel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up