x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​ച്ഛ​ന്‍റെ സം​സ്കാ​ര​ത്തി​ന് വ​രേ​ണ്ടി വ​രും": രാ​ഹു​ലി​ന്‍റെ മു​ന്ന​റി​യി​പ്പ് ഓ​ർ​ത്തെ​ടു​ത്ത് സോ​ണി​യ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 04:37 AM IST | Updated: November 11, 2026 04:37 AM IST

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ത​മി​ഴ്‌​നാ​ട്ടി​ലെ ശ്രീ​പെ​രും​പു​തൂ​രി​ൽ 1991 മേ​യ് 21-ന് ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​നെ​ക്കു​റി​ച്ച് ഓ​ർ​ത്തെ​ടു​ത്ത് സോ​ണി​യ ഗാ​ന്ധി. ത​ന്‍റെ പു​തി​യ ഓ​ർ​മ​ക്കു​റി​പ്പാ​യ 'ബി​ലോം​ഗി​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് സോ​ണി​യ ഈ ​വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച​ത്. "അ​ച്ഛ​ന്‍റെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ല്ലെ​ങ്കി​ൽ, അ​ധി​കം വൈ​കാ​തെ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തി​രി​കെ വ​രേ​ണ്ടി വ​രും" എ​ന്ന് മ​ര​ണ​ത്തി​ന് ര​ണ്ടു മാ​സം മു​ൻ​പ് രാ​ജീ​വി​നൊ​പ്പ​മു​ള്ള യാ​ത്ര​യ്ക്കി​ടെ രാ​ഹു​ൽ സോണിയയോട് പ​റ​ഞ്ഞി​രു​ന്നു.

വി.​പി. സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് രാ​ജീ​വ് ഗാ​ന്ധി​ക്കു​ള്ള എ​സ്‌​പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ച് പ​ക​രം ലോ​ക്ക​ൽ പൊ​ലി​സി​ന്‍റെ സു​ര​ക്ഷ​യാ​ക്കി​യ​ത്. പു​തി​യ സു​ര​ക്ഷാ അ​വ​ലോ​ക​നം ന​ട​ത്താ​തെ​യാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് സോ​ണി​യ പു​സ്ത​ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ദു​ര​ന്ത വാ​ർ​ത്ത​യ​റി​ഞ്ഞ നി​മി​ഷം ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്ന സോ​ണി​യ​യോ​ട് മ​ക​ൾ പ്രി​യ​ങ്ക​യാ​ണ് സം​ഭ​വം പ​റ​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ത​ക​ർ​ന്നു​പോ​യ സോ​ണി​യ​യെ പ്രി​യ​ങ്ക​യാ​ണ് ആ​ശ്വ​സി​പ്പി​ച്ച​തും മ​ദ്രാ​സി​ലേ​ക്ക് പോ​കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​തും.

ഇ​ന്ദി​രാ ഗാ​ന്ധി​യെ​പ്പോ​ലെ രാ​ജീ​വും ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡ​ൽ​ഹി എ​യിം​സി​ൽ ഭൗ​തി​ക​ശ​രീ​രം എ​ത്തി​ച്ച​പ്പോ​ൾ കു​ടും​ബ ഡോ​ക്ട​റോ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച സോ​ണി​യ​യോ​ട് "ക​ണ്ണു​ക​ളോ? താ​ങ്ക​ൾ എ​ന്താ​ണ് ഈ ​പ​റ​യു​ന്ന​ത്, അ​വി​ടെ ഒ​ന്നും ബാ​ക്കി​യി​ല്ല!" എ​ന്ന ഡോ​ക്ട​റു​ടെ മ​റു​പ​ടി വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കി. യു​എ​സി​ലാ​യി​രു​ന്ന രാ​ഹു​ലി​നെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ "മോ​ശം വാ​ർ​ത്ത​യു​ണ്ട്" എ​ന്ന് കേ​ട്ട​പാ​ടെ "പ​പ്പ മ​രി​ച്ച​ല്ലേ?" എ​ന്നാ​ണ് രാ​ഹു​ൽ തി​രി​ച്ചു​ചോ​ദി​ച്ച​ത്. രാ​ജീ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ന് അ​രി​കി​ൽ രാ​ഹു​ൽ നി​ശ്ച​ല​നാ​യി നി​ന്ന നി​മി​ഷ​വും സോ​ണി​യ പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.

Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up