പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളും അനുബന്ധ സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാൻ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇടനിലക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.
തങ്ങളുടെ നിർദേശങ്ങൾ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന് മുന്നിലും സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവും സംശയാസ്പദവുമായ 9,400 അക്കൗണ്ടുകൾക്കെതിരെ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്ന് വാട്സ്ആപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. തട്ടിപ്പ് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചു വരികയാണെന്നും അഫിഡവിറ്റ് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ വീഴ്ച മൂലം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. സംശയാസ്പദമായ വലിയ ഇടപാടുകൾ താത്കാലികമായി മരവിപ്പിക്കാനും പൊലിസിനെ അറിയിക്കാനും ബാങ്കുകൾക്ക് നിർദേശം നൽകും.കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നവംബർ 23-ലേക്ക് മാറ്റി.
Tags : supremecourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash