x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നി​ശീ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു; ര​ണ്ടു​പേ​ർ മ​രി​ച്ചു, ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം 

വെബ് ഡെസ്‌ക്
Published: November 11, 2026 03:09 AM IST | Updated: November 11, 2026 03:09 AM IST

പാ​ല​ക്കാ​ട്: മ​നി​ശീ​രി​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. അ​ഞ്ചു​പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ന​മ​ണ്ണ സ്വ​ദേ​ശി വൈ​ശാ​ഖും മ​റ്റൊ​രാ​ളു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച രാ​ത്രി 12.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്കു​വ​ന്ന കാ​ർ മ​നി​ശീ​രി​യി​ൽ​വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം പൊ​ലി​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടു​പേ​ർ കാ​റി​ന​ക​ത്ത് കു​ടു​ങ്ങി​പ്പോ​യി. മ​റ്റൊ​രാ​ൾ കാ​റി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​പോ​യ​താ​യാ​ണ് വി​വ​രം. ഇ​യാ​ളു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ഷൊ​ർ​ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​ര​മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് കാ​റി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ വാ​ണി​യം​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Accident two killed two injured Car Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up