തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനു പ്രഖ്യാപിച്ച കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു വി. സാംസൺ നയിക്കും. 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിൻ ബേബി ടീമിലില്ല. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങൾ നടക്കുന്നത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ്-സിയിലാണ് കേരളമുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം: സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, ആർ.ജെ. കൃഷ്ണ ദേവൻ, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, അഖിൽ സ്കറിയ, എം. നിഖിൽ, വിഘ്നേഷ് പുത്തൂർ, എൻ. ബിജു നാരായണൻ, കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, എൻ.എം. ഷറഫുദ്ദീൻ, ജലജ് സക്സേന.
Tags : Twenty20 Syed Mushtaq Ali Cricket Kerala team Sanju Samson Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash