പ്രതീകാത്മക ചിത്രം
ധാക്ക: സാഫ് 2026 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ട് ലക്ഷ്യംവച്ച് ഇന്ത്യ ഇന്നു കളത്തില്‍. മലിദ്വീപാണ് നീലക്കടുവകളുടെ എതിരാളികള്‍.
ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് കിക്കോഫ്. ജയിച്ചാല്‍ ഇന്ത്യക്കു സെമി ടിക്കറ്റ് ലഭിക്കും.
ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളും പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന്, മൂന്നു പോയിന്റുമായി സെമി ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യ 3-2നു പാക്കിസ്ഥാനെ കീഴടക്കിയിരുന്നു.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ്, ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കിക്കോഫ്. മൂന്നു പോയിന്റുമായി ബംഗ്ലാദേശ് സെമി ഉറപ്പാക്കി. അതേസമയം, ശ്രീലങ്കയ്ക്ക് ഒരു പോയിന്റേയുള്ളൂ
. 17നാണ് ഫൈനല്‍. കഴിഞ്ഞ രണ്ട് എഡിഷനിലും കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ ലക്ഷ്യം, ഹാട്രിക് ട്രോഫിയാണ്. ഒമ്പതു തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ്, സാഫ് കിരീടത്തില്‍ ഏറ്റവും കൂടുതല്‍ ചുംബിച്ചത്.
Tags : India Maldives Football Sports