Business
കൊച്ചി: മാലദ്വീപ് ദേശീയ എയർലൈൻ കമ്പനിയായ മാൽഡീവിയൻ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് 18 വർഷം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി കമ്പനി പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു.
പ്രധാന പാർട്ണർമാർ, സഹപ്രവർത്തകർ, ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ ദീർഘകാലം കമ്പനിയിൽ സേവനമനുഷ്ഠിച്ച ജീവനക്കാർക്കും പാർട്ണർമാർക്കും പുരസ്കാരം വിതരണം ചെയ്തു.
നിലവിൽ മാൽഡീവിയൻ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അഞ്ച് പ്രതിവാര സർവീസുകൾ നടത്തുന്നുണ്ട്.
ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, മെഡിക്കൽ രംഗങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്കുള്ള പിന്തുണയ്ക്കൊപ്പം ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കമ്പനി പങ്കു വഹിച്ചെന്ന് അധികൃതർ പറഞ്ഞു.
International
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് പ്രസിഡന്റിന് നല്കിയ ആശംസകള്‍ ഇലോണ്‍ മസ്കിന്റെ 'ഗ്രോക്ക്' എഐ തെറ്റായി വിവര്‍ത്തനം ചെയ്തത് വിവാദമാകുന്നു. നയതന്ത്രപരമായ ഒരു സൗഹൃദ സന്ദേശത്തെ രാഷ്ട്രീയമായി അതീവ പ്രകോപനപരമായ രീതിയിലാണ് ഗ്രോക്ക് അവതരിപ്പിച്ചത്.
റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് മാലദ്വീപിന്റെ ഔദ്യോഗിക ഭാഷയായ ദിവെഹി'യില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്നാല്‍ എക്സിലെ എഐ അസിസ്റ്റന്റായ ഗ്രോക്ക് ഇത് വിവര്‍ത്തനം ചെയ്തപ്പോള്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തെ 'സ്വാതന്ത്ര്യദിനം' എന്നാണ് ഗ്രോക്ക് വിവര്‍ത്തനം ചെയ്തത് ഇത് കൂടാതെ മാലദ്വീപ് സര്‍ക്കാര്‍ 'ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളില്‍' ഏര്‍പ്പെടുന്നുണ്ടെന്നും അധികൃതര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഗ്രോക്ക് തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സമാധാനപരമായ പ്രധാനമന്ത്രിയുടെ സന്ദേശത്തെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഇന്ത്യ മാലദ്വീപ് ബന്ധത്തില്‍ വീണ്ടും ഉലച്ചിലുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇതിന് വലിയ പ്രധാന്യം കല്‍പ്പിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
International
മാലെ: ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ മാലദ്വീപിലെ ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യൻ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
വടക്കൻ മാലദ്വീപിന്റെ സാധ്യതകൾ തുറക്കുന്നതിനുള്ള പ്രേരകശക്തിയെന്നാണ് മുയിസു വിമാനത്താവളത്തെ വിശേഷിപ്പിച്ചത്. സാന്പത്തികവളർച്ചയുടെ അടയാളമെന്നും വിമാനത്താവളത്തെ അദ്ദേഹം വിശേഷിപ്പിച്ചു. ഇത് 60 വർഷം നീണ്ട ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്നും മുയിസു കൂട്ടിച്ചേർത്തു.