മഡ്ഗാവ്: 2026 സാഫ് ഫുട്ബോൾ വനിതാ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തിനു വമ്പന്‍ ജയത്തോടെ ഇന്ത്യ തുടക്കമിട്ടു.
ഗ്രൂപ്പ് ബിയില്‍ 11-0നു മാലദ്വീപിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ശുഭാരംഭം കുറിച്ചത്. ഇന്ത്യക്കുവേണ്ടി അവേക സിംഗ് നാലു ഗോള്‍ സ്വന്തമാക്കി.
34, 66, 70, 86 മിനിറ്റുകളിലായിരുന്നു അവേക സിംഗിന്റെ ഗോള്‍നേട്ടം. പ്രിയങ്ക ദേവി നവോറേം (11, 17), കരിഷ്മ ഷിര്വോയ്കര് (53, 68) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. പ്രാരി സാക്സ (28), ഗ്രേസ് ഡാങ്മെയ് (40), സംഗീത ബാസ്ഫോര്‍ (60) എന്നിവരും ഇന്ത്യക്കായി ലക്ഷ്യംകണ്ടു.
വമ്പന്‍ ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. മൂന്നു ടീമുള്ള ഗ്രൂപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം 31ന് ബംഗ്ലാദേശിന് എതിരേയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്കു മുന്നേറുകയാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ലക്ഷ്യം.
Tags : Maldives India women's Football