ട്രീസയും ഗായത്രിയും
ടോക്കിയൊ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍, ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യത്തിന് ആദ്യ റൗണ്ടില്‍ ജയം.
ജപ്പാന്റെ ഹിനാത സുസുകി - നാവൊ യമകിത കൂട്ടുകെട്ടിനെയാണ് ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് ജോഡി കീഴടക്കിയത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-17, 21-14നായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളായ ട്രീസയും ഗായത്രിയും പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ഹരിഹരന് അംസകരുണന്‍ - എം.ആര്. അര്ജുന് കൂട്ടുകെട്ടും പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ ആരോണ്‍ ചിയ - സോഹ് വൂയി യിക് എന്നിവരെയാണ് ആദ്യ റൗണ്ടില്‍ ഹിരഹരന് - അര്ജുന് ജോഡി മറികടന്നത്.
ആദ്യ ഗെയിം 11-6ന് ഇന്ത്യന്‍ സഖ്യം മുന്നിട്ടുനില്‍ക്കുമ്പോള്‍ പരിക്കിനെത്തുടര്‍ന്നു മലേഷ്യന്‍ ജോഡി പിന്മാറുകയായിരുന്നു. അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില - രാധിക ശര്‍മ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.
Tags : Japan Masters Treesa Jolly Gayatri Gopichand Win Sports