x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 10, 2026 10:47 PM IST | Updated: November 10, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. ക​ല്ലി​യൂ​ർ തെ​റ്റി​വി​ള അ​ഭി​ലാ​ഷ് ഭ​വ​നി​ൽ എ​സ്.​എ​സ് അ​ഭി​ജി​ത്ത് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് വൈ​കി​ട്ടോ​ടെ വി​ഴി​ഞ്ഞം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

രാ​വി​ലെ മു​ത​ൽ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വൈ​കി​ട്ടോ​ടെ പി​ടി​കൂ​ടി​യ​ത്. ഫോ​ർ​ട്ട് എ​സി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് പി​ടി​കൂ​ടി പ്ര​തി​യെ വി​ഴി​ഞ്ഞം പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ എ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

Tags : Cannabis Trivandrum Crime Police Investigation CaseFile

Recent News

Corehub Up