എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരാറില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍ വരണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ഫയലുകളെല്ലാം ജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ പുറത്തുവിടണം. മുഖ്യമന്ത്രിയുടെ പവര്‍ ഗ്രൂപ്പാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്. മന്ത്രിയെ മറികടന്നാണ് നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിനെ കുറിച്ച് സണ്ണി ജോസഫിന് അറിവില്ല എന്ന് പരസ്യമായി തന്നെ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നു. അഴിമതി നടത്താനുള്ള മേഖലകള്‍ മുഖ്യമന്ത്രി കണ്ടെത്തുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : MVGovindan CPM VDSatheesan SunnyJoseph NewsUpdate Headlines