Image for representation
കൊച്ചി: കൊച്ചിയില്‍ വീണ്ടും പൊലിസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. കടവന്ത്ര സ്‌റ്റേഷനിലെ എസ്‌ഐ ഹരികൃഷ്ണനു നേരെയാണ് ആക്രമണം നടന്നത്. കൊല്ലം സ്വദേശി അജ്മല്‍ പിടിയിലായി. ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അജ്മല്‍ ബഹളം ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എത്തിയത്.
പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ എസ്‌ഐയുടെ യൂണിഫോം വലിച്ചു കീറാന്‍ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമണത്തിനും പൊലിസ് കേസ് എടുത്തിട്ടുണ്ട്.
ഇതിനിടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സിപിഒക്ക് നേരെയും ആക്രമണം ഉണ്ടായി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി കൊല്ലം ശാസ്താംകോട്ട സ്വദേശിയായ മുഹമ്മദ് ഇക്ബാല്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സിപിഒ അജിത് പോളിന്‍റെ കൈ കടിച്ചുമുറിക്കുകയായിരുന്നു.