പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിൽ എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടി. ദേവസ്വം വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണസംഘം അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം.
കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണസംഘം പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. നേരത്തെ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരും ഭാരവാഹികളും പ്രതിപ്പട്ടികയിലുള്ളതിനാലാണ് പ്രോസിക്യൂഷൻ അനുമതിക്കായി ദേവസ്വം സെക്രട്ടറിയെ സമീപിച്ചത്. കേസിൽ ആകെ 13 പ്രതികളാണുള്ളത്.
ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. മുരാരി ബാബു അടുത്തിടെ അന്തരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ശ്യാംപ്രകാശ്(ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ) എൻ. വാസു (മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്) സുധീഷ്, ബൈജു(മുൻ തിരുവാഭരണം കമ്മീഷണർ) എ.പത്മകുമാർ(മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്) പങ്കജ് ഭണ്ഡാരി (സ്മാർട് ക്രിയേഷൻസ് സിഇഒ) ഗോവർധൻ(ജ്വല്ലറി വ്യാപാരി) വിജയകുമാർ(മുൻ ദേവസ്വം ബോർഡ് അംഗം) കെ.പി. ശങ്കരദാസ് (മുൻ ദേവസ്വം ബോർഡ് അംഗം) തന്ത്രി കണ്ഠരര് രാജീവര് എന്നിവരാണ് കേസിലെ പ്രതികൾ.
Tags : ProsecutionSanction Sabarimala GoldTheftCase KattilappaliCase SpecialInvestigationTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash