x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​മി​ൽ​ട്ട​ണി​ൽ മ​ഴ ജ​യി​ച്ചു; മൂ​ന്നാം ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു

സ്പോർട്സ് ഡെസ്ക്
Published: November 10, 2026 11:50 AM IST | Updated: November 10, 2026 11:50 AM IST

മ​ഴ​യെ തു​ട​ർ​ന്ന് പിച്ച് മൂടിയിട്ട നിലയിൽ.

ഹാ​മി​ൽ​ട്ട​ൺ: മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നാ​ലെ മ​ഴ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ടോ​സി​ട്ട​ത്. തു​ട​ർ​ന്ന് മ​ത്സ​രം 40 ഓ​വ​റാ​ക്കി ചു​രു​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ ക​ളി തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0 മു​ന്നി​ലാ​ണ്. മൂ​ന്നാം മ​ത്സ​ര​വും വി​ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ത്തി​നാ​ണ് മ​ഴ ത​ട​സ​മാ​യ​ത്. പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം വെ​ള്ളി​യാ​ഴ്ച മൗ​ണ്ട് മാും​ഗ​നു​യി​ലെ ബേ ​ഓ​വ​ലി​ൽ ന​ട​ക്കും. 

15ന് ​ഇ​തേ വേ​ദി​യാ​ലാ​ണ് അ​ഞ്ചാം മ​ത്സ​ര​വും. അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് പ​ക​രം ശ്രേ​യ​സ് അ​യ്യ​രാ​ണ്  ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. ടെ​സ്റ്റ് പ​ര​മ്പ​ര​ക്കു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടെ​സ്റ്റ് ടീ​മി​ന്‍റെ ഭാ​ഗ​മാ​യ നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ൽ, വി​ക്ക​റ്റ് കീ​പ്പ​ര്‍ കെ.​എ​ൽ. രാ​ഹു​ൽ, പേ​സ​ര്‍ അ​ൻ​ഷു​ൽ കം​ബോ​ജ്, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

Tags : Hamilton India NewZealand Thirdodi CricketNews MatchAbandoned RainStopsPlay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up