പിഎസ്സി ചെയർമാൻ എം.ആർ.ബൈജു.
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ.ബൈജു ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രം ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ബൈജുവിന്റെ നിലപാട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു അന്വേഷണസംഘം നിർദേശിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവിനുശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ബൈജു അറിയിച്ചിരിക്കുന്നത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ബൈജുവിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്.
Tags : Questioning PSCExamScam ExamMalpractice KeralaPsc CrimeBranch Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash