x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ ദീ​പാ​വ​ലി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ഗു​സ്തി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 01:01 PM IST | Updated: November 10, 2026 01:01 PM IST

മണി

ക​പു​ർ​ത്ത​ല : പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല​യി​ൽ ഗു​സ്തി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​പു​ർ​ത്ത​ല​യി​ലെ മൊ​ഹ​ല്ല മെ​ഹ്താ​ബ്ഗ​ഡ് സ്വ​ദേ​ശി​യാ​യ 27 വ​യ​സു​കാ​ര​നാ​യ മ​ണി എ​ന്ന 'പെ​ഹ്‌​വാ​ൻ' മ​രി​ച്ച​ത്.

ദീ​പാ​വ​ലി ദി​വ​സം വീ​ടി​ന് പു​റ​ത്ത് പ​ട​ക്കം പൊ​ട്ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പെ​ഹ്‌​വാ​ൻ
അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ന്‍റെ മ​ക​ന് ആ​രോ​ടും യാ​തൊ​രു​വി​ധ ശ​ത്രു​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പി​താ​വ് ബ​ഗ്ഗ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ വെ​ടി​വ​യ്പ്പ് ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​യു​ട​ൻ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​താ​യി ഒ​രു മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വെ​ടി​യേ​റ്റ മ​ണി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​ല് സ​ഹോ​ദ​രി​മാ​ര​ട​ങ്ങു​ന്ന​താ​ണ് മ​ണി​യു​ടെ കു​ടും​ബം.

Tags : Wrestler shot dead bursting Diwali firecrackers Punjab

Recent News

Corehub Up