District News
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം പുത്തൻപറമ്പിൽ അഗസ്റ്റിൻ തോമസാ(51)ണ് മരിച്ചത്. നീർക്കുന്നം കളപ്പുരയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറ് ഇന്നലെ രാവിലെ 10 ഓടെയാണ് പാളത്തിൽ മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം വണ്ടാനം മേരി ക്വീൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ രജനി. മക്കൾ അനിമോൾ, ജസ്ന.
Kerala
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകൻ അജിത്ത് (22) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്.
ഇവിടെ ശുദ്ധജലവിതരണ പദ്ധതിക്ക് വേണ്ടി നിർമിച്ച ഉപയോഗശൂന്യമായ കിണറിന് സമീപത്തുനിന്ന് മറ്റുള്ളവർ ചൂണ്ടയിടുന്നതിനിടയിൽ അജിത്ത് ഫോണിൽ സംസാരിച്ചു നടക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. കുറച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഇതിനുശേഷം അജിത്തിനെ കണ്ടില്ലെന്നും പറയുന്നു.
തെരഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ സ്ഥലത്തുനിന്നു പോകുകയും വിവരം മറ്റുള്ളവരെ അറിയിക്കാതിരിക്കുകയും ചെയ്തു. രാത്രിയായിട്ടും അജിത്ത് തിരികെ വീട്ടിൽ എത്താത്തതിനാൽ അമ്മ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് കിണറ്റിൽ വീണതാകാം എന്ന് സൂചന കിട്ടിയതും അതിനെത്തുടർന്ന് തെരച്ചിൽ നടത്തിയതും.
National
മാഡ്രിഡ്: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസിലുള്ള വനമേഖലയിലാണ് വൻ നാശനഷ്ടത്തിന് കാരണമായ ദുരന്തമുണ്ടായത്.
മേഖലയിൽ ആഞ്ഞടിച്ച ഉഷ്ണതരംഗവും 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയ കടുത്ത ചൂടുമാണ് തീ അതിവേഗം പടരാൻ കാരണമായത്. കാട്ടുതീ പടർന്നുപിടിച്ചതോടെ കാറുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരാവസ്ഥയിലായ ആറ് പേരെ ആശുപത്രിയിൽ എത്തിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് തീ അണയ്ക്കാൻ തടസപ്പെടുത്തി. ഏകദേശം 150 ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രത്യേക ദുരന്തനിവാരണ സേനയായ മിലിട്ടറി എമർജൻസി യൂണിറ്റും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. കാട്ടുതീയുടെ കൃത്യമായ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടിലെങ്കിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
District News
തിടനാട്: യുവതിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തിടനാട് ടൗണിനു സമീപം ചിറ്റാർ തോട്ടിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. കാഞ്ഞിര പ്പള്ളി തമ്പലക്കാട് കുറു മുള്ളിൽ ഷിബുവിന്റെ ഭാര്യ ധന്യ (47 )യാണ് മരിച്ചത്.
ബസിൽ വന്നിറങ്ങി പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. മുൻപ് രണ്ടു തവണ ഇവർ ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പറയപ്പെടുന്നു. ഇവരുടെ ബന്ധുവീട് തിടനാട്ടിലുണ്ട്. ഇവിടേക്കു വന്നതാണോ എന്നും വ്യക്തമല്ല. മക്കൾ: ദേവിക, ദേവാനന്ദ്. സംസ്കാരം നടത്തി.
Kerala
ആലപ്പുഴ: അരൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധിക്കം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. വിസാപൂർകോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്.
പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടതായും പൂന ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ- പൂന എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന്‍ സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.
Kerala
പേരൂര്‍ക്കട: വിമുക്തഭടനെ ആറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് വലിയവിള ടി.സി 6/2294 സംഗീതയില്‍ വിജയകുമാറിന്റെ മകന് ശ്രീനാഥ് (44) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് കുണ്ടമണ്‍കടവ് ദേവീക്ഷേത്രത്തിനു പിറകുവശത്തുള്ള ബലക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണും ഒരു വാച്ചും കടവിനു സമീപത്ത് ഉണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് ശ്രീനാഥിനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കടവിനടുത്ത് ഒരു മരക്കൊമ്പില്‍ തങ്ങി നിൽക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. തിരുവനന്തപുരം ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.
District News
തിരുമാറാടി: മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ കർഷകനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചാട്ട് കെ.എ. ദാമോദരൻ (78) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. സമീപം വൈദ്യുത ലൈനും പൊട്ടി വീണിരുന്നു.
രാവിലെ 11ന് പതിവുപോലെ വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് പോയതായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നായിട്ടും കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: കമലാക്ഷി (നാടുകാണി മല്ലപ്പള്ളിൽ കുടുംബാംഗം). മക്കൾ: അനിൽ (എസ്ഐ മൂവാറ്റുപുഴ), ബിന്ദു. മരുമക്കൾ: ബിന്ദു (ചിറപ്പുറത്ത് നെച്ചു ഓം, ഫാർമേഴ്സ് ബാങ്ക് ഇടയാർ), വാസു (റിട്ട. പോലീസ് മഞ്ഞശേരി ചെറുവട്ടൂർ).
National
ന്യൂഡൽഹി: ഡൽഹിയിൽ ന്യൂ ഉസ്മാൻപൂരിൽ പാർക്കിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂ സീലാംപൂർ സ്വദേശി തൗഹീദ് (20) ആണ് മരിച്ചത്.
പരിക്കേറ്റ നിലയിൽ ഒരാൾ കിടക്കുന്നുണ്ടെന്ന വിവരം ശനിയാഴ്ച രാവിലെയാണ് പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് അറിയിച്ചു.
Kerala
രാജപുരം: മലയാളി യുവാവിനെ കുവൈറ്റിലെ അബ്ബാസിയയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടിയിലെ അനന്തകൃഷ്ണനെ (29) യാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുവൈത്തിലെ ഒരു വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കൊട്ടോടിയിലെ കെ. ചന്ദ്രന്റെയും ഗംഗയുടെയും മകനാണ്.
സഹോദരൻ: അജയ് കൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. ഹിമാചൽപ്രദേശിലും ഉത്താഖണ്ഡിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും. ഹിമാചലിൽ പ്രളയക്കെടുതിയിൽ നാലു പേർ മരിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഛത്തീസ്ഗഡ് - മണാലി ദേശീയപാതകൾ അടച്ചു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്താഖണ്ഡിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജമ്മുകാശ്മീരിലുണ്ടായ മേഖവിസ്ഫോടനത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രളയക്കെടുതി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലെയും അരുണാചൽപ്രദേശിലെയും സ്ഥിതി കേന്ദ്രം വിലയിരുത്തി. പൂർണ പിന്തുണയും അടിയന്തര സഹായവും ഇരുസംസ്ഥാനങ്ങൾക്കും കേന്ദ്രം ഉറപ്പു നൽകി.
International
അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽപ്പെട്ട ടെഗിന നഗരത്തിലുണ്ടായ വംശീയ സംഘർഷങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. ‘കമുകു’ ഗോത്രത്തിൽപ്പെട്ട കർഷകർക്കുനേരേ "ഫുലാനി’ ഗോത്രവിഭാഗക്കാർ നടത്തിയ ആക്രമണമാണ് വൻ സംഘർഷമായി മാറിയത്.
ബുധനാഴ്ച രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം 42 കർഷകരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ കർഷകർ നടത്തിയ തിരിച്ചടിയിൽ ആറ് ഫുലാനി വിഭാഗക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം തങ്ങളുടെ ഗോത്രത്തലവൻ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഫുലാനി വിഭാഗം ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്തു ഭീതി നിലനിൽക്കുകയാണെന്ന് തദ്ദേശവാസിയായ ഇബ്രാഹിം മൂസ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന ടെഗിനയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഒട്ടനവധി ആളുകൾ ജീവരക്ഷാർഥം ഇപ്പോൾ നഗരകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ലോകകപ്പ് വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ 19 വയസുള്ള യുവതി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു.
48 വയസുള്ള സ്ത്രീയും 44 വയസുള്ള പുരുഷനുമാണ് മരിച്ച മറ്റു രണ്ടു പേര്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചത്. ഇക്വഡോറിനെതിരേ മെക്സിക്കോ വിജയിച്ചതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലേക്ക് വന്‍ ജനക്കൂട്ടം എത്തിയതാണ് ദുരന്തത്തിനു കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നഗരമധ്യത്തിലെ ‘ഏഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ സ്മാരകത്തിന് ചുറ്റുമായി പത്തുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
രണ്ടു കോടിയിലധികം ആളുകള്‍ താമസിക്കുന്ന മെക്സിക്കോ സിറ്റി ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ്.
District News
തിരുവനന്തപുരം : കല്ലമ്പലത്തു വയോധികരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കോട് കാഞ്ഞിരംവിള വീട്ടിൽ ഓമന(81), സുകുമാരൻ (87) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കാരണം വ്യക്തമല്ല. വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട പ്രദേശവാസികൾ പോലീസിനേയും ഫയർ ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ഓമന കിടപ്പ് രോഗിയാണ്. മരണകാരണം വ്യക്തമല്ല.
Kerala
കൊല്ലം: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിൽ തെരുവുനായയെ വെടിവച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി.
തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവച്ചത്.
മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി.
District News
കോട്ടൂർ : യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ കടമാൻകുന്നു അശ്വതി വിലാസത്തിൽ അഭിലാഷ് (44)നെ ആണ് ഇന്നലെ രാവിലെ വീടിനു പുറകിലെ മാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സിപിഎം കടമാൻകുന്ന് ബ്രാഞ്ച് സെക്രട്ടറിയാണ് അഭിലാഷ്. അശ്വതിയാണ് ഭാര്യ. നെയ്യാർഡാം പോലീസ് കേസെടുത്തു.
District News
വണ്ടിപ്പെരിയാര്‍: ചത്തനടിയില് കൂരാനെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറോടെ ഇതുവഴി കടന്നുപോയ കാല്‍നടയാത്രക്കാരാണ് സംഭവം അധികൃതരെ അറിയിച്ചത്.
ആദ്യം പൂച്ചപ്പുലിയാണെന്ന് കരുതിയെങ്കിലും പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പുലിയിനത്തില്പ്പെട്ട കൂരാനാണെന്ന് കണ്ടെത്തിയത്. ഒരു വയസ് മാത്രം പ്രായമാണ് ഇതിനുള്ളത്.
ഏതാനും നാള്‍മുമ്പ് ഈ ഭാഗത്ത് പൂച്ചപ്പുലിയെ വാഹനം ഇടിച്ച് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം കൊണ്ടുപോയി മറവ് ചെയ്തു.
National
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ പാൽ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. അഭിഷേക് സാനി (23), ലായക് റാം (56), ഡ്രൈവർ അശോക് ജെയിൻ (32), നിതിൻ (23), ആശ കുമാരി, യുഗൾ എന്നിവരാണ് മരിച്ചത്. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരം ലഭിച്ചയുടൻ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപകടകാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചമി ഡൽഹിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഖയാല പ്രദേശത്താണ് സംഭവം.
24 വയസുള്ള യുവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മൃതദേഹം ഡിഡിയു ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
International
കാരക്കസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 32 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
കാരക്കാസിലെ ചക്കാവോയിൽ മാത്രം നാലു കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യുഎസ് തയാറെടുക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
Kerala
പത്തനംതിട്ട: കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു.
ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം കെ.പി. ഷീബ പറഞ്ഞു.
മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആഴമുള്ള
തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ലൈബ്രറിയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ജേക്കബ് ഹൾ (46), റോബർട്ട് ജോൺസൺ (74) എന്നിവരാണ് മരിച്ചത്. ചിക്കോയിലെ ബട്ട് കൗണ്ടി ലൈബ്രറിക്കുള്ളിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച 18 വയസുകാരനായ പ്രതിയെ പോലീസ് പിടികൂടി.
ആദ്യം ലൈബ്രറിക്കുള്ളിൽ കുറച്ചു സമയം ചിലവഴിച്ച പ്രതി പിന്നീട് അയാളുടെ വാഹനത്തിലേക്ക് പോയി തോക്കുമായി തിരികെ വന്ന് വെടിയുതിർക്കുകയായിരുന്നു. ലൈബ്രറിയുടെ പ്രവേശന കവാടത്തിൽ വച്ച് പ്രതി ഒരാളുടെ കാലിലും തലയിലും വെടിവച്ചു. തുടർന്ന് അകത്തു കയറി നിരവധി തവണ വെടിയുതിർക്കുകയും ചെയ്തയായി പോലീസ് പറഞ്ഞു.
പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല. ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്നും വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
District News
മഞ്ചേരി: നഗരസഭയിലെ സ്റ്റേഡിയം പരിസരത്ത് ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നിരന്തരം ഭീതി വിതച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു.
പ്രദേശത്തെ മനുഷ്യജീവനും വ്യാപകമായ കൃഷിനാശത്തിനും ഭീഷണിയായി മാറിയ നാല് കാട്ടുപന്നികളെയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികളെ തുടര്‍ന്ന് വനംവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ വെടിവെച്ചുകൊന്നത്. രൂക്ഷമായ കാട്ടുപന്നി ശല്യത്തെ തുടര്‍ന്ന് സ്റ്റേഡിയം വാര്‍ഡിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരുന്നു.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികള്‍ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ ഒട്ടുമിക്ക കൃഷികളും വ്യാപകമായി നശിപ്പിക്കുന്നത് പതിവായിരുന്നു. കൃഷിനാശത്തിന് പുറമെ, വഴി യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും നേരെ പന്നികള്‍ തിരിയുന്നതും അപകടത്തിന് വഴിയൊരുക്കി.
വാര്‍ഡ് കൗണ്‍സിലര്‍ സുലൈഖ ജലീലിന്റെ ആവശ്യപ്രകാരം നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരായ കെ.വി. നൗഷാദ്, കെ.വി. ഇല്യാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് പന്നികളെ കണ്ടെത്തിയത്. തുടര്‍ന്ന് പന്നികളെ ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തില്‍ സംസ്കരിക്കുകയും ചെയ്തു.
National
പാറ്റ്ന: ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു. പാട്ട് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി സോനു ഗൗണ്ട് (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണ്.
വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യാൻ എത്തിയതായിരുന്നു സോനുവും മറ്റ് നാല് പേരും. പരിപാടി നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന അതിഥികളിൽ ചിലർ പാട്ട് മാറ്റാൻ പറയുകയും അതിനനുസരിച്ച് നൃത്തം ചെയ്യണമെന്നും നർത്തകരോട് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം വിസമ്മതിച്ചതോടെ, പ്രതികളും നൃത്തസംഘത്തിലെ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കം രൂക്ഷമായതോടെയാണ് പ്രതികളിൽ ഒരാൾ തോക്കെടുത്ത് സോനുവിന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
International
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽനിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചയാൾ ലോകോ പൈലറ്റ് ആണെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവച്ച് ഒരു ട്രെയിനിന്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെതുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിൽ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
Kerala
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ചുരക്കുളം ഉന്നതിയിലെ മുരുകന് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം.
എന്നാല്‍ മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വനംവകുപ്പ് കൈമാറാന്‍ തീരുമാനമായി. പണം നല്കിയാല് മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളുവെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്.
International
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേഖലയിൽ വൻ പോരാട്ടം നടക്കുന്നതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.
ഇസ്രായേൽ സൈന്യം ലെബനനിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികൾ പൂർണമായും ഇല്ലാതാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വർഷം അവസാനം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വൈകുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായത് എന്നതാണ് മറ്റൊരു പ്രധാനകാര്യം.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന യാത്ര വ്യാഴാഴ്ച മാറ്റിവെച്ചു. സാങ്കേതിക തടസങ്ങളാണ് ഇതിന് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ലെബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ തങ്ങളുടെ പ്രതിനിധി സംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയക്കുന്നത് വൈകിപ്പിക്കുന്നതായി ഹിസ്ബുള്ള അനുകൂല പാൻ-അറബ് സാറ്റലൈറ്റ് ചാനലായ അൽ-മയാദീൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
International
ന്യൂയോർക്ക്: ആകാശച്ചാട്ടത്തിനു പോയ ഇന്ത്യൻ ടെക്കിയടക്കം 12 പേർ വിമാനം തകർന്നു മരിച്ചു.
ഞായറാഴ്ച അമേരിക്കയിലെ മിസൗറിയിലുണ്ടായ അപകടത്തിൽ കാൻസസ് സിറ്റിയിൽ ജോലി ചെയ്തിരുന്ന ആന്ധ്രപ്രദേശ് സ്വദേശി സായ് കാർത്തിക് വർമ (24) എന്ന സോഫ്റ്റ്വെയർ എൻജിനിയർ അടക്കമുള്ളവരാണ് മരിച്ചത്.
പൈലറ്റും ആകാശച്ചാട്ടത്തിനു പോയ 11 പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണംവിട്ട് പരിസരത്തുതന്നെ തകർന്നുവീഴുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ്-റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്.
സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ മസൂറിയിലെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഗുരുഗ്രാമിലെ പ്രമുഖ ഐടി സ്ഥാപനത്തിൽ ജീവനക്കാരിയും ഡൽഹി കിദ്വായ് നഗർ ഈസ്റ്റിൽ താമസക്കാരിയുമായ പി. രാധാഗായത്രി (27) ആണ് മരിച്ചത്.
ഉറങ്ങാൻ കിടന്ന രാധയെ രാവിലെ ഭർത്താവ് സൗമ്യ ശ്രീചരണാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും രക്തമൊഴുകിയ നിലയിലാണെന്നും റൂമിൽ നിന്ന് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപ്രതിയിലേക്കു മാറ്റി.
ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ രാധാഗായത്രിയും സൗമ്യ ശ്രീചരണും കഴിഞ്ഞ നവംബർ എട്ടിനാണു വിവാഹിതരായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മസ്കറ്റ്: ഒമാനിലെ സമൈലില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന് (56) ആണ് മരിച്ചത്.
15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രന് വേണ്ടി നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്ന് കരുതുന്നു. പരേതരായ പത്മനാഭപിള്ള-ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു.
മക്കള്‍: അഞ്ജന, അഖില്‍. സഹോദരങ്ങള്‍: രാമദാസ്, ബേബി ഗിരിജ, സുദേവന്, സഹദേവന്, ശ്രീദേവി, ഗിരിജാകുമാരി.
Kerala
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്ലിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു.
ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
National
അമൃത്സർ: പഞ്ചാബിൽ വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജലന്ധറിലെ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയും ഡോക്ടറുമായ പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയെയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പീയുഷുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മീനാക്ഷി. 2018 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ആശുപത്രിയിലെ ഒരു നഴ്സുമായി പീയുഷിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു.
ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടെത്തിയ മീനാക്ഷി, ഇതേക്കുറിച്ച് പീയുഷിനോടു ചോദിക്കുകയും ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
പീയുഷ്, മീനാക്ഷിയെ പതിവായി മർദിച്ചിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് ആരോപിച്ചു. പലപ്പോഴും ആക്രമണത്തിന് ശേഷം "ഞാൻ മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റുപറ്റി' എന്ന് പീയുഷ് പറയുമായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് വെളിപ്പെടുത്തി.
പീയുഷിന്റെ ശാരീരിക ആക്രമണത്തിൽ മടുത്ത മീനാക്ഷി, 2025 ജൂലൈ മുതൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവർ വിവാഹമോചനം തേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
മീനാക്ഷി സ്വന്തമായി ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ബാങ്കിൽ പോയപ്പോൾ, തന്റെ പേരിൽ 2.5 കോടി രൂപയുടെ വായ്പ ഉണ്ടെന്ന് അവർ കണ്ടെത്തി
"ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ'.- മീനാക്ഷിയുടെ അമ്മ പറഞ്ഞു.
മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീയൂഷിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആർ. രാജേഷ് മരിച്ച നിലയിൽ. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.
മാളയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു.
രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
International
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് നഗരത്തിലുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെടുകയും ഒന്‍പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ക്ലീവ്ലൻഡ് പ്രാന്തത്തിൽ അനധികൃതമായി സ്ഥലം കയ്യേറി താമസിക്കുന്നവരുടെ മേഖലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
മേഖലയിൽ അനധികൃത ഖനനം നടത്തുന്നവർ തമ്മിലുള്ള തർക്കമായിരിക്കാം വെടിവയ്പിൽ കലാശിച്ചതെന്നു കരുതുന്നു.
International
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിൽ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
National
മുംബൈ: മഹാരാഷ്ട്രയിൽ തീർഥാടകരുമായി ബോയ ബോട്ട് നദിയിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീഡ് ജില്ലയിലെ പുരുഷോത്തംപുരിയിലാണ് സംഭവം. 35 തീർഥാടകരാണ് ബോട്ടിലുണ്ടായിരുന്നത്.
ശക്തമായ ഒഴുക്കിൽപ്പെട്ട ബോട്ട് നിമിഷങ്ങൾക്കുള്ളിൽ മുങ്ങുകയായിരുന്നു. പ്രമീള റാത്തോഡ് എന്ന സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റ വാഷിമിലെ മഹാഗാവ് നിവാസിയായ സിന്ധുഭായ് മാവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുവദനീയമായതിലും ആളുകൾ ബോട്ടിൽ കയറിയെന്നും ഇതേതുടർന്ന് ബോട്ടിന്റെ ബാലൻസ് നഷ്ടമായതാണ് അപകടകാരണമെന്നും ദൃസാക്ഷികൾ പറഞ്ഞു. നാട്ടുകാരും പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിലെ പ്രതി ഭർത്താവ് സുരേഷി(46)നെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത സുരേഷ്, കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ്നാട്ടിലേക്ക് കടന്നതാകാമെന്ന് പോലീസ് അറിയിച്ചു.
നാലാഞ്ചിറ മഠത്തുനട കെആർഎ 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രക്ഷപെട്ട സുരേഷിനായി വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു.
എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ നർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുന്ദർ ത്യാഗിയെ, അമിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദറിന്റെ മകൻ തുഷാർ ത്യാഗി (23) യാണ് മരിച്ചത്.
ജൂൺ ഒന്നിന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ തുഷാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് തുഷാറിന്റെ ഭാര്യ ശിഖ പോലീസിൽ പരാതി നൽകുകയും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സുന്ദറും അമിതും പിടിയിലാവുകയുമായിരുന്നു.
സുന്ദറിനെ വധിക്കാൻ തുഷാർ 10 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയെന്ന സംശയത്തെ തുടർന്ന് ഇയാൾ മകനെ കൊല്ലുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം തുഷാറിന്റെ കാറും സുന്ദറന്റെ കാറും ഒന്നിച്ചു നിങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവും വാഹനവും വഴിയരികിൽ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതക കുറ്റത്തിന് കേസെടുത്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
വടകര: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍. പുതുപ്പണം മണ്ഡലം 180-ാം ബൂത്ത് പ്രസിഡന്റ് വള്ളില്‍ സുരേഷിനെ (62)യാണ് കോട്ടക്കടവ് ജനതാ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. തനിച്ചാണ് സുരേഷ് താമസിച്ചിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ദീര്‍ഘകാലം പ്രവാസിയായിരുന്ന സുരേഷ് നാട്ടിലെത്തിയശേഷം കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. പുതുപ്പണത്തെ പരേതരായ വള്ളില്‍ നാണുവിന്റെയും മാതയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതനായ ദിവാകരന്, അശോകന്, രമേശന്, ദിനേശന്, പുഷ്പ, അജീഷ്, സന്തോഷ്.
National
ബംഗളൂരു: കർണാടകയിലെ ബാഗേപ്പള്ളിയിൽ കാർ ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അഞ്ജിനപ്പ (35), യാത്രക്കാരായ ഉമാദേവി (40), വിജയ (40), ലക്ഷ്മമ്മ (50), സരോജമ്മ (65) എന്നിവരാണ് മരിച്ചത്. ഗംഗാദേവി, ലക്ഷ്മിദേവി, രത്നമ്മ, അരുണമ്മ, രാജമ്മ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗത്തിലെത്തിയ കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ വഴിയരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിക്കും കാറിനും ഇടിയിൽപ്പെട്ട് ഓട്ടോ പൂർണമായും തകർന്നു.
ഒൻപത് സ്ത്രീകളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
International
യാങ്കൂൺ: മ്യാന്‍മറിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാൻ സംസ്ഥാനത്തെ നാംഖാം ടൗൺഷിപ്പിലെ കൗംഗ് ടാറ്റ് ഗ്രാമത്തിൽ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ഓടെയാണ് സ്ഫോടനമുണ്ടായത്. വടക്കുകിഴക്കൻ മ്യാൻമാറിൽ ചൈനീസ് അതിർത്തിയോട് ചേർന്ന സംസ്ഥാനമാണ് ഷാൻ.
രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ പോരാട്ടം നടത്തുന്ന പ്രബല വിമതസേനയായ താംഗ് നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സ്ഫോടനം. ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് താംഗ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും പരിക്കേറ്റതായും വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും താംഗ് നാഷണൽ ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 ഓളം പേർക്ക് ജീവൻ നഷ്ടമായി. അതേസമയം കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. ജനവാസമേഖലയോട് ചേർന്ന് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനെതിരെ ചിലർ രംഗത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം മൂന്നുനില വാണിജ്യ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേൺ മാർഗിൽ അപകടമുണ്ടായത്.
രവി(26) എന്നയാളാണ് മരിച്ചത്. ഗുരുഗ്രാം സ്വദേശി തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരി സ്വദേശി സാഇക ഖാൻ (27), സൈദുലാജാബ് സ്വദേശി നീലം യാദവ് (25), സാകേത് സ്വദേശി ആദിത്യ ശർമ (24), നോയിഡ സ്വദേശി ക്ഷിതിജ് പ്രതാപ് (25), സാകേത് സ്വദേശി അനുജ് ദീക്ഷിത് (25), സൈദുലാജാബ് സ്വദേശി ആസ്ത (25), സാകേത് സ്വദേശി വിശാൽ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഏഴുപേരെ ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേനയും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും ചേർന്നും രണ്ടുപേരെ പ്രാദേശികവാസികളുമാണ് രക്ഷപ്പെടുത്തിയത്
International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
National
കോൽക്കത്ത: ബംഗാളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. എട്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കോൽക്കത്തായിലെ സർക്കുലർ റെയിൽവേ ട്രാക്കിലേക്ക് വൈദ്യുതി ലൈനുമായി ഒടിഞ്ഞുവീണ മാവിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ചേത്ലയിൽ തകരാറിലായ കെട്ടിടത്തിന്റെ കൈവരി തകർന്നു വീണ് പ്രവീൺ കുമാർ എന്ന യുവാവ് മരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണുണ്ടായ നാല് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഡ്നാപ്പൂരിൽ രണ്ട് വിദ്യാർഥികളും പുരുലിയയിൽ മൂന്ന് പേരും ഝാർഗ്രമിൽ ഒരാളും കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
കോൽക്കത്തയിലും സാൾട്ട് ലേക്കിലുമായി 65- ൽ ആധികം മരങ്ങൾ കടപുഴകി വീഴുകയും 60- ൽ അധികം മരങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മൈതാൻ, രവീന്ദ്ര സരോവൻ പ്രദേശങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കോൽക്കത്തായിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഒരു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു. പത്തിലേറെ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കാതെ നഗരത്തിന് മുകളിൽ ഏറെ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു.
അതേസമയം, കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായി. ഒരു മണിക്കുറിൽ 40 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
National
ബംഗളൂരു: വസ്തു തർക്കത്തിനിടെ ആറുപേർ വെടിയേറ്റു മരിച്ചു. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വസ്തുതർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
തർക്കത്തിനിടെ കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന വാളുകൊണ്ട് ആക്രമിച്ച ശേഷമാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിജയപുര ജില്ലയിലെ ഗോവിന്ദപുരത്ത് 25 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആറു പേരുടെ ജീവനെടുത്ത അതിക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്.
ഗോവിന്ദപുര ഗ്രാമത്തിലെ നിരാളെ എന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ അഞ്ചു പേർ. ഒരാൾ പുറമേ നിന്നുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
മുംബൈ: മഹാരാഷ്ടയിലെ ബുൽദാനയിൽ പോലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും സഹോദരനെയും ജയിലിലടച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി. ശിവാനി കൽമേക്കർ എന്ന യുവതിയാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ബുർഹാൻപൂർ ജില്ലയിൽ നിന്നും ശിവാനിയെയും സുഹൃത്തായ അരുൺ ദാദു കൽമേക്കറിനെയും കാണാതാവുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ജൽഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനയോ, ഡിഎൻഎ ടെസ്റ്റോ നടത്താതെ ഈ മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാനിയുടെ പിതാവ് ബാപുരം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശിവാനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖക്നാർ പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ഇരുവരെയും മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിരപരാധികളായ ബാപുരനെയും അജയെയും ജയിലിലടച്ച മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാവുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്. പരേവതർ സ്വദേശി സാബിർ (54), ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് മരിച്ചത്.
ലക്നോവിൽ നിന്നും ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങി കിടന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സാബിറും സുരേഷും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേരും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ലോറി ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
National
ലക്നോ: വിവാഹം കഴിഞ്ഞ് വെറും ആറ് മാസം തികയുന്നതിനിടെ യുവതി ജീവനൊടുക്കി. ലക്നോവിലെ താക്കൂർഗഞ്ചിൽ ഭർതൃവീട്ടിലാണ് ശ്വേത സിംഗ് (26) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും വീട്ടുകാരും ചേർന്ന് നടത്തിയ നിരന്തരമായ സ്ത്രീധന പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്നതടക്കമുള്ള സ്ത്രീധന ആവശ്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ ശ്വേതയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
2025 നവംബർ 22- നായിരുന്നു ഭൂപേന്ദ്ര സിംഗ് എന്ന യുവാവുമായി ശ്വേതയുടെ വിവാഹം കഴിഞ്ഞത്. ഭൂപേന്ദ്ര ശ്വേതയെ സ്ഥിരമായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ശ്വേതയുടെ പിതാവ് ഉമേഷ് കുമാർ സിംഗ് പറഞ്ഞു. ഭർതൃമാതാവ് ശ്വേതയെ നിരന്തരം പരിഹസിക്കുകയും മാനസികമായി തളർത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഭൂപേന്ദ്രക്കും കുടുംബത്തിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നെടുമ്പാശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.
Kerala
കായംകുളം: ആലപ്പുഴ കനകക്കുന്ന് ജെട്ടിക്ക് സമീപം കായലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച മുതൽ കാണാതായ കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയാണ് കനകക്കുന്ന് ജെട്ടിക്ക് സമീപം നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
കണ്ടല്ലൂർ സ്വദേശിയായ എൺപതുകാരി തങ്കമ്മയെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ കായലിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
District News
മുക്കം: വെള്ളിയാഴ്ച പള്ളിയിൽനിന്ന് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് വിദ്യാർഥിക്ക് കുറുക്കന്റെ കടിയേറ്റ സ്ഥലത്തിന് സമീപത്തായി കുറുക്കന്റെ ജഡം കണ്ടെത്തി. ചെറുവാടി താഴത്തുമുറി റോഡിനോട് ചേർന്നുള്ള വയലിന്റെ അപ്പുറത്താണ് ജഡം കണ്ടെത്തിയത്.
വിദ്യാർഥിയെ കടിച്ച കുറുക്കൻ തന്നെയാണോ ഇതെന്ന് വ്യക്തമല്ല. വാർഡ് മെംബർ കസ്ന ഹമീദ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു. കുറുക്കന്റെ ജഡം അഴുകി തുടങ്ങി തുടർ പരിശോധന നടത്താൻ കഴിയാത്ത അവസ്ഥയിലായതിനാൽ അവിടെ തന്നെ നിയമാനുസൃതം മറവ് ചെയ്യുകയായിരുന്നു. സ്ഥലം അണുവിമുക്തമാക്കുകയും ചെയ്തു.
വാർഡ് മെംബർ കസ്ന ഹമീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. രമിത്ത്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എം.എം പ്രസാദ്, ആർആർടിമാരായ എം. ബിമൽ ദാസ്, സി.കെ. ഷബീർ, നാട്ടുകാരായ സൽമാൻ പൊയിലിൽ, മുഹമ്മദ് തറമ്മൽ നേതൃത്വം നൽകി.
Kerala
തൃശൂർ: കേരള കലാമണ്ഡലം അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരി ആർ. നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ അഞ്ജലി സ്കൂൾ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.
ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
National
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തിയിൽ കുടുംബാംഗങ്ങൾ മരിച്ചെന്ന് കരുതി അടക്കം ചെയ്ത യുവാവ് ജീവനോടെ തിരിച്ചെത്തി. വീട്ടിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള രാംഗഢിൽ പോയ വിസ്രാം മുണ്ട എന്ന യുവാവാണ് തിരിച്ചെത്തിയത്. പോലീസ് കണ്ടെടുത്ത ഒരു അജ്ഞാത മൃതദേഹം വിസ്രാമിന്റെതാണെന്ന് കുടുംബാംഗങ്ങൾ തെറ്റായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അടക്കം ചെയ്തത്.
വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞ് മെയ് 10 ന് വീട്ടിൽ നിന്നിറങ്ങിയ വിസ്രം പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് ഒരു ഓടയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇതേ തുടർന്ന് മൃതദേഹം വിസ്രാമിന്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തു.
എന്നാൽ സംസ്കാരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിസ്രാം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ആരോടും പറയാതെ രാംഗഢിയിലേക്ക് പോവുകയായിരുന്നു എന്ന് ഇദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു.
സംസ്കരിച്ച മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം പുറത്തെതുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: മഞ്ചേരിയിൽ മധ്യവയസ്കനെ താമസസ്ഥലത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകന് ഷംസുദ്ദീൻ (55) ആണ് മരിച്ചത്.
വാഹന ബ്രോക്കറായ ഷംസുദ്ദീന് താണിപ്പാറയില്നിന്ന് കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ കുടുംബവുമായി പിണങ്ങി കഴിഞ്ഞ മൂന്നു മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം.
തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ എട്ടോടെ കെട്ടിടമുടമയാണ് മൃതദേഹം കണ്ടത്. ഉടന്‍ മഞ്ചേരി പോലീസില്‍ വിവരമറിയിക്കുക യായിരുന്നു.
മഞ്ചേരി അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കാരക്കാടന്‍ ജുമൈല. മക്കള്‍: ഷാജഹാന്, അലി അക്ബര്‍, സഫാന്‍. മരുമകള്‍: നസീല. പൊലീസ് നടപടികള്‍ക്കു ശേഷം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കാരക്കുന്ന് ജുമാമസ്ജിദില്‍ ഖബറടക്കി.
Kerala
ന്യൂഡല്‍ഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ വച്ച് അമാനുള്ള ഖുറേഷി (22) എന്ന യുവാവാണ് മരിച്ചത്.
ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മോസ്കിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചതായി പോലീസ് മേധാവി അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
സാൻ ഡീഗോയിലുള്ള ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാജീവനക്കാരനും ഉൾപ്പെടുന്നു.
സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇവിടെ അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ എന്നിവ പഠിപ്പിക്കുന്നുണ്ട്.
International
ബെർലിൻ: സ്വകാര്യ വളർത്തുകേന്ദ്രത്തിൽനിന്നു രക്ഷപ്പെട്ട കടുവയെ ജർമൻ പോലീസ് വെടിവച്ചുകൊന്നു. ലൈപ്സിഗ് നഗരപ്രാന്തത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം.
കടുവ രക്ഷപ്പെട്ടതിനു പിന്നാലെ വളർത്തുകേന്ദ്രത്തിലെ ജീവനക്കാരനെ ആക്രമിച്ചിരുന്നു. 72 വയസുള്ള ഇദ്ദേഹം ഗുരുതരാവസ്ഥയിലാണ്. വീണ്ടും ജനങ്ങളെ ആക്രമിക്കാം എന്ന നിഗമനത്തിലാണ് പോലീസ് കടുവയെ വെടിവച്ചു കൊന്നത്.
ജർമനിയിലെ ‘ടൈഗർ ക്യൂൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന കാർമൻ സാൻഡറിന്റെ കടുവയാണിത്. ഇവർ മറ്റ് ഏഴു കടുവകളെക്കൂടി വളർത്തുന്നുണ്ട്.
District News
നേമം: കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്. പിതാവ് വേണുഗോപാലൻ നായർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകുന്നേരമാണ് പ്രാവച്ചമ്പലത്തിന് സമീപത്ത് വെച്ച് അച്ഛനെയും മകനെയും അവശനിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. ഉടനെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരിച്ചു. ഡ്രൈവറായിരുന്നു അഖിൽ . ഭാര്യ: ആതിര. രണ്ട് മക്കളുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ വെടിവച്ചുകൊന്നു. സിംദേഗ ജില്ലയിലാണ് സംഭവം.
കൊലെബിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നവതോളി ഗ്രാമത്തിലാണ് സംഭവം. ജെബ പർവീൻ(22)ആണ് മരിച്ചത്. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഇയാൾ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് അറിയിച്ചു.