x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി മുൻ ചീഫ് സെക്രട്ടറി മരിച്ച നിലയിൽ

വെബ്ഡെസ്ക്
Published: September 10, 2026 01:26 AM IST | Updated: September 10, 2026 01:26 AM IST

രാ​കേ​ഷ് മെ​ഹ്ത (ഫയൽ ചിത്രം)

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി രാ​കേ​ഷ് മെ​ഹ്ത (75) മ​രി​ച്ച നി​ല​യി​ൽ. നോ​യ്ഡ​യി​ലെ വ​സ​തി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച ഇ​ദ്ദേ​ഹ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചെന്നു പൊ​ലി​സ് അ​റി​യി​ച്ചു.മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​ണ് ക​ടു​ത്ത തീ​രു​മാ​ന​മെ​ന്ന് കു​റി​പ്പി​ലു​ള്ള​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

നോ​യി​ഡ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​യു​ക​യാ​യി​രു​ന്നു. വ​ല​തുകൈ​യി​ലും കാ​ലി​ലും വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നു പു​റ​മെ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു​.

1975 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​​ഗ​സ്ഥ​നാ​ണ്. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 2007 മു​ത​ൽ മൂ​ന്നു വ​ർ​ഷം ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2010ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യി​രു​ന്നു.

Tags : FormerDelhiChiefSecretary Found Dead RakeshMehta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up