മിഷൻ സമുദ്ര കവർചിത്രമാക്കി
തിരുവനന്തപുരം: മിഷൻ സമുദ്ര ആശയം ഒന്നാം പേജിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുറത്തിറക്കിയ 2027ലെ കലണ്ടർ പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ വിറ്റുതീർത്തത് രണ്ടുലക്ഷം എണ്ണം.
ഒക്ടോബർ 29ന് പുറത്തിറങ്ങിയ കലണ്ടറാണ് രണ്ടാഴ്ച അടുത്തപ്പോൾ രണ്ടു ലക്ഷത്തോടടുത്ത് വിൽപന നടന്നത്.
വെള്ളിയാഴ്ച വരെ 1,72,836 കലണ്ടറുകൾ വിറ്റു.ഇനി 1,23,164 കലണ്ടറുകൾ വിൽപനയ്ക്കായി സ്റ്റോക്കുണ്ടെന്ന് സംസ്ഥാന അച്ചടിവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നാലുമാസംകൊണ്ട് ആകെ വിറ്റഴിഞ്ഞത് 1.80 ലക്ഷം കലണ്ടറുകളായിരുന്നു.
ആ സ്ഥാനത്താണ് ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ വിൽപന കഴിഞ്ഞ വർഷത്തേതിനൊപ്പമെത്തിയത്. വിൽപനയിൽ വൻ വർധന വന്നതോടെ 2.5 ലക്ഷം കലണ്ടർകൂടി അച്ചടിക്കാനും സർക്കാർ തീരുമാനിച്ചു.
പ്രമുഖ ഡിസൈനർ അരുണ്‍ ഗോകുലാണ് കലണ്ടർ ഡിസൈൻ ചെയ്തിരിക്കുന്നത്.
Tags : Calendars Cover Sold calender Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash