x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്രയ്ക്കു മുമ്പ് ടിപ്പ് ഒലയ്ക്ക് പത്തു ലക്ഷം രൂപ പിഴ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 14, 2026 12:34 AM IST | Updated: November 14, 2026 12:34 AM IST

ഒ​​​ല

ന്യൂ​​​ഡ​​​ൽ​​​ഹി: യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന് ടി​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് ഓ​​​ൺ​​​ലൈ​​​ൻ ടാ​​​ക്സി ക​​​മ്പ​​​നി​​​യാ​​​യ ഒ​​​ല​​​യ്ക്ക് പ​​​ത്തു ല​​​ക്ഷം രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി കേ​​​ന്ദ്ര ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ അ​​​ഥോ​​​റി​​​റ്റി (സി​​​സി​​​പി​​​എ).

"ടി​​​പ്പ് ന​​​ൽ​​​കി​​​യാ​​​ൽ വേ​​​ഗ​​​ത്തി​​​ൽ യാ​​​ത്ര ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചേ​​​ക്കാം'', "വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​നം ല​​​ഭി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ ടി​​​പ്പ് ന​​​ൽ​​​കു​​​ക'' തു​​​ട​​​ങ്ങി​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ഒ​​​ല ആ​​​പ്പി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ തു​​​ക ടി​​​പ്പ് ന​​​ൽ​​​കി​​​യാ​​​ൽ വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്ന തെ​​​റ്റാ​​​യ ധാ​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് സി​​​സി​​​പി​​​എ ക​​​ണ്ടെ​​​ത്തി.

ഇ​​​ത്ത​​​രം അ​​​ന്യാ​​​യ വ്യാ​​​പാ​​​ര​​​രീ​​​തി​​​ക​​​ൾ ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഒ​​​ല ആ​​​പ് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന എ​​​എ​​​ൻ​​​ഐ ടെ​​​ക്നോ​​​ള​​​ജീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് അ​​​ഥോ​​​റി​​​റ്റി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

2025ലെ ​​​മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് അ​​​ഗ്ര​​​ഗേ​​​റ്റ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം, യാ​​​ത്ര പൂ​​​ർ​​​ത്തി​​​യാ​​​യ​​​​​​ശേ​​​ഷമേ ടി​​​പ്പ് ന​​​ൽ​​​കാ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ള്ളൂ. യാ​​​ത്ര​​​യ്ക്കു​​​മു​​​മ്പ് ടി​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന രീ​​​തി ഈ ​​​മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Tip Trip Fined CCPA Online taxi company Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up