x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ​വി​യു​ടെ പ്രൗ​ഢി​യി​ല്ല, യാ​ത്ര​യ്ക്ക് സൗ​ജ​ന്യ​വും വേ​ണ്ട; മെ​ട്രോ​യി​ൽ ടി​ക്ക​റ്റെ​ടു​ത്ത് മോ​ദി

വെബ് ഡെസ്ക്
Published: November 13, 2026 06:14 PM IST | Updated: November 13, 2026 06:16 PM IST

ബം​ഗ​ളൂ​രു മെ​ട്രോ​യു​ടെ പി​ങ്ക് ലൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്നു.

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ട്രോ​യു​ടെ പി​ങ്ക് ലൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി മെ​ട്രോ​യി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് യാ​ത്ര​യും ചെ​യ്തു. എ​സ്ജി പാ​ള​യ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബം​ഗ​ളൂ​രു ഐ​ഐ​എ​മ്മി​ലേ​ക്കാ​ണ് മോ​ദി യാ​ത്ര ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

താ​വ​ര​ക്ക​രെ സ്റ്റേ​ഷ​ൻ എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്റ്റേ​ഷ​ൻ എ​സ്ജി പാ​ള​യ എ​ന്ന പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് മെ​ട്രോ​യ്ക്ക് ഫ്ലാ​ഗ് ഓ​ഫ് ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി തു​ട​ർ​ന്ന് അ​തേ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു-​ഗോ​വ റൂ​ട്ടി​ലു​ള്ള വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​നും പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. 

ഇ​തി​ന് പി​ന്നാ​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 15,600 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം മൈ​സൂ​രു​വി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ എ​ൽ​ഇ​ഡി ഡോം ​പ്ലാ​ന​റ്റേ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​നി​ടെ മെ​ട്രോ പി​ങ്ക് ലൈ​ൻ സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്ട്രീ​യ നി​റ​വും കൈ​വ​ന്നു. 

മോ​ദി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മോ​ദി, മോ​ദി എ​ന്ന വി​ളി​ക​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ മ​റു​ഭാ​ഗ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ, രാ​ഹു​ൽ എ​ന്ന് വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്.

 

Tags : MetroInauguration PinkLine BengaluruMetro NarendraModi Bengaluru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up