x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് 13കാ​ര​നെ വ​സ്ത്രം ഊ​രി മാ​റ്റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വം; ര​ണ്ടാ​ന​ച്ഛ​ൻ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 13, 2026 03:36 PM IST | Updated: November 13, 2026 03:36 PM IST

രാജേഷ്

കൊ​ല്ലം: കൊ​ല്ലം ച​ട​യ​മം​ഗ​ലം കു​ര്യോ​ട്ട് 13കാ​ര​നെ മ​ർ‌​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ന​ച്ഛ​ൻ പി​ടി​യി​ൽ. കൊ​ല്ലം റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്ന് പ്ര​തി രാ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യു​ടെ വ​സ്ത്രം ഊ​രി വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ര​ണ്ടാ​ന​ച്ഛ​ൻ സ്ഥി​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന് അ​മ്മ ആ​രോ​പി​ച്ചു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി കൊ​ല്ലം റൂ​റ​ൽ എ​സ്പി​യെ നേ​രി​ട്ട് വി​ളി​ച്ച് പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Tags : Kollam Chadayamangalam Crime Police Investigation CaseFile

Recent News

Corehub Up