സി.പി.ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധന വേണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി.ജോൺ. വിദ്യാർഥികൾക്കുള്ള കൺസെഷനിലും വർധനവില്ലെന്ന് മന്ത്രി അറിയിച്ചു. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനയ്ക്ക് എതിരാണെന്ന് സി.പി.ജോൺ അഭിപ്രായപ്പെട്ടു. നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി.
30,000 ബസുകൾ ഉണ്ടായിരുന്നത് 8,000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം കൗമാരക്കാര്‍ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. മക്കൾ വാഹനമോടിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : CPJohn Trivandrum PrivateBus UDF NewsUpdate Headlines