x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു; ഔ​ട്ട്ലു​ക്കും ടീം​സും നി​ശ്ച​ല​മാ​യി

ഓൺലൈൻ ഡെസ്ക്
Published: November 13, 2026 07:25 AM IST | Updated: November 13, 2026 07:25 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ: ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ വി​വി​ധ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച ത​ട​സ​പ്പെ​ട്ടു. ഇ​മെ​യി​ൽ സേ​വ​ന​മാ​യ ഔ​ട്ട്ലു​ക്ക്, ഓ​ഫീ​സ് മെ​സ്സേ​ജിം​ഗ് ആ​പ്പാ​യ ടീം​സ് , എ​ഐ അ​സി​സ്റ്റ​ന്‍റാ​യ കോ​പൈ​ല​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മൈ​ക്രോ​സോ​ഫ്റ്റ് 365 സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. 

ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ ത​ട​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന 'ഡൗ​ൺ​ഡി​റ്റ​ക്ട​ർ' ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, ഏ​ക​ദേ​ശം 1,30,000-ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഔ​ട്ട്ലു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നേ​രി​ട്ട ത​ട​സ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​മെ​യി​ലു​ക​ൾ അ​യ​ക്കു​ന്ന​തി​നും സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​ൻ​ബോ​ക്സ് തു​റ​ക്കു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ടീം​സ്, കോ​പൈ​ല​റ്റ് സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ് എ​ക്സ്ചേ​ഞ്ച് ഓ​ൺ​ലൈ​ൻ മെ​യി​ൽ​ബോ​ക്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​യും ത​ട​സം നേ​രി​ട്ട​തെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. സെ​ർ​വ​റു​ക​ളി​ലെ അ​മി​ത​ഭാ​ര​വും, ഓ​ട്ടോ​മേ​റ്റ​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കി​ടെ ചി​ല സെ​ർ​വ​റു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തു​മാ​ണ് ക​ണ​ക്റ്റി​വി​റ്റി പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. 

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, സേ​വ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ഊ​ർ​ജി​ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് 365 സ്റ്റാ​റ്റ​സ് അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു. നേ​ര​ത്തെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ മൈ​ക്രോ​സോ​ഫ്റ്റ് ടീം​സി​നു​ണ്ടാ​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും, ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​പ്പോ​ഴും ക​ണ​ക്റ്റി​വി​റ്റി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്.

Tags : Microsoft Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up