x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ൻ​​ഡ് ഏകദിനം രാ​​വി​​ലെ 7.30ന്; ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കും

വെബ്ഡെസ്ക്
Published: November 13, 2026 02:11 AM IST | Updated: November 13, 2026 02:11 AM IST

ശ്രേ​​യ​​സ് അ​​യ്യ​​ർ

മൗ​​ണ്ട് മൗം​​ഗ​​നൂ​​യി: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം മ​​ത്സ​​രം ഇ​​ന്ന്. ബേ ​​ഓ​​വ​​ലി​​ൽ രാ​​വി​​ലെ 7:30ന് ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വ​​ന്പ​​ൻ അ​​ഴി​​ച്ചു​​പ​​ണി​​യു​​മാ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്.

19ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ​​ക്കാ​​യി ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ, കെ.​​എ​​ൽ. രാ​​ഹു​​ൽ, അ​​ൻ​​ഷു​​ൽ കം​​ബോ​​ജ് എ​​ന്നി​​വ​​ർ വെ​​ല്ലിം​​ഗ്ട​​ണി​​ലേ​​ക്ക് തി​​രി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​യെ ന​​യി​​ക്കാ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​ർ​​ക്ക് ന​​റു​​ക്ക് വീ​​ണു. ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി20 ടീം ​​ക്യാ​​പ്റ്റ​​നാ​​യ ശ്രേ​​യ​​സ് ആ​​ദ്യ​​മാ​​യാ​​ണ് ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ നാ​​യ​​ക​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്.

ആ​​ദ്യ മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലും ക​​ളി​​ച്ച ഗി​​ൽ, രാ​​ഹു​​ൽ, കം​​ബോ​​ജ് എ​​ന്നി​​വ​​ർ​​ക്ക് പ​​ക​​രം തി​​ല​​ക് വ​​ർ​​മ, കു​​മാ​​ർ കു​​ശാ​​ഗ്ര, യ​​ഷ് താ​​ക്കൂ​​ർ എ​​ന്നി​​വ​​രെ അ​​വ​​സാ​​ന ര​​ണ്ട് ഏ​​ക​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​ഷാ​​ൻ കി​​ഷ​​ൻ ഓ​​പ്പ​​ണ​​ർ

ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​വ​​സ​​ര​​മി​​ല്ലാ​​തി​​രു​​ന്ന ഇ​​ഷാ​​ൻ കി​​ഷ​​ൻ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ ക​​ളി​​ക്കും. ഗി​​ല്ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ഇ​​ഷാ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കൊ​​പ്പം ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യും. കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ചു​​മ​​ത​​ല​​യും ഇ​​ഷാ​​ൻ നി​​ർ​​വ​​ഹി​​ക്കും.

മ​​ധ്യ​​നി​​ര​​യി​​ൽ അ​​ഞ്ചാം ന​​ന്പ​​ർ സ്ഥാ​​ന​​ത്തി​​നാ​​യി തി​​ല​​ക് വ​​ർ​​മ​​യും ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാദും അ​​വ​​സ​​രം കാ​​ത്തി​​രി​​ക്കു​​ന്നു. നി​​ല​​വി​​ലെ പ​​ര്യ​​ട​​ന​​ത്തി​​ലെ അ​​ഞ്ച് ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ലും ക​​ളി​​ച്ച തി​​ല​​ക് ന്യൂ​​സി​​ല​​ൻ​​ഡ് എ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി തി​​ള​​ങ്ങി​​യി​​രു​​ന്നു. ഇ​​ടം കൈ​​യ​​ൻ ബാ​​റ്റ​​റെ​​ന്ന നി​​ല​​യി​​ൽ തി​​ല​​കി​​ന് സാ​​ധ്യ​​ത തെ​​ളി​​യും.

സി​​റാ​​ജ്/ കു​​ൽ​​ദീ​​പ്?

ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ളാ​​യ മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നും കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. അ​​ൻ​​ഷു​​ൽ കം​​ബോ​​ജ് മ​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​വ​​രി​​ലൊ​​രാ​​ൾ ടീ​​മി​​ലെ​​ത്തും.

അ​​ക്വി​​ബ് ന​​ബി, ഗു​​ർ​​നൂ​​ർ ബ്രാ​​ർ, അ​​ർ​​ഷ്ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​രി​​ലൊ​​രാ​​ൾ​​ക്ക് വി​​ശ്ര​​മം ന​​ൽ​​കി​​യാ​​ൽ സി​​റാ​​ജും കു​​ൽ​​ദീ​​പും ഒ​​രു​​മി​​ച്ച് ക​​ളി​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തേ​​സ​​മ​​യം, ക​​രി​​യ​​റി​​ലാ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്ക് വി​​ളി​​ച്ച കു​​മാ​​ർ കു​​ശാ​​ഗ്ര​​യ്ക്കും യ​​ഷ് ഠാക്കൂറി​​നും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ അ​​ര​​ങ്ങേ​​റ്റ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത കു​​റാ​​വാ​​ണ്.

ടോം ​​ലാ​​തം, ഡാ​​ര​​ൽ മി​​ച്ച​​ൽ, ഗ്ലെ​​ൻ ഫി​​ലി​​പ്സ്, ന​​ഥാ​​ൻ സ്മി​​ത്ത്, ഹെ​​ൻ​​റി നി​​ക്കോ​​ൾ​​സ് തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ൾ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നാ​​യി വി​​ശ്ര​​മ​​മെ​​ടു​​ത്ത​​തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് നി​​ര​​യി​​ൽ ഇ​​വ​​ർ കാ​​ണി​​ല്ല.

ജ​​യി​​ച്ചേ തീ​​രൂ...

ഏ​​ഴ് വ​​ർ​​ഷം മു​​ന്പാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രേ ന്യൂ​​സി​​ല​​ൻ​​ഡ് അ​​വ​​സാ​​ന​​മാ​​യി സ്വ​​ന്തം നാ​​ട്ടി​​ൽ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര തോ​​റ്റ​​ത്. 2-0ന് ​​പി​​ന്നി​​ലു​​ള്ള കി​​വി​​ക​​ൾ​​ക്ക് പ​​ര​​ന്പ​​ര ന​​ഷ്ട​​മാ​​കാ​​തി​​രി​​ക്കാ​​ൻ ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ച്ചേ തീ​​രൂ. നാ​​യ​​ക​​നാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി ട്വ​​ന്‍റി20 നാ​​യ​​ക മി​​ക​​വ് ഏ​​ക​​ദി​​ന ഫോ​​ർ​​മാ​​റ്റി​​ലും തെ​​ളി​​യി​​ക്കു​​ക​​യെ​​ന്ന വെ​​ല്ലു​​വി​​ളി​​യു​​മാ​​യാ​​ണ് ശ്രേ​​യ​​സ് അ​​യ്യ​​ർ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.

 

Tags : Shreyas Iyer Lead India New Zeland Sports SportsNews Highlights Tennis Cricket Badminton

Recent News

Corehub Up