x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ​ക്ക് 228 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: November 12, 2026 03:04 PM IST | Updated: November 12, 2026 03:04 PM IST

അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പ് സെ​മി​യി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന്.

മ​സ്‌​ക​റ്റ്: അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പ് സെ​മി​യി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ക്ക് 228 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റു​ക​ളി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 227 റ​ൺ​സെ​ടു​ത്തു. 51 റ​ൺ​സ് വീ​തം നേ​ടി​യ ഷാ ​ഫൈ​സ​ൽ റ​ഹീ​മി​യും നൊ​മാ​ൻ സ​ല​ർ​സാ​യി​യു​മാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ. 

അ​ഫ്ഗാ​ന്‍റെ തു​ട​ക്കം മി​ക​ച്ച​താ​യി​രു​ന്നി​ല്ല. 29 റ​ൺ​സി​ലെ​ത്തി​യ​പ്പോ​ൾ അ​ബ്ദു​ള്ള ന​ദ​ർ​ജാ​ന്‍റെ (14) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പി​ന്നാ​ലെ ഫ​രീ​ദു​ള്ള ഇ​ഹ്‌​സാ​സ് (13), ശു​ഭ​ൻ സ​ഖെ​യി​ൽ (31) എ​ന്നി​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ 86 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ. തു​ട​ർ​ന്ന് ക്രീ​സി​ലൊ​ന്നി​ച്ച നൊ​മാ​ൻ സ​ല​ർ​സാ​യി​യും ഷാ ​ഫൈ​സ​ൽ റ​ഹീ​മി​യും ചേ​ർ​ന്ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത് ടീ​മി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റ്റി.

എ​ന്നാ​ൽ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് വീ​ണ്ടും തി​രി​ച്ച​ടി​യേ​റ്റു. സ​ല​ർ​സാ​യി പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഏ​ഴ് പ​ന്തു​ക​ൾ​ക്കി​ടെ അ​മി​ർ ഹം​സ (0), താ​ഹി​ർ സ​ർ​വാ​രി (ഒ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. പി​ന്നീ​ട് റ​ഹീ​മി​യും പു​റ​ത്താ​കാ​തെ 36 റ​ൺ​സ് നേ​ടി​യ സൊ​ഹൈ​ൽ ഖാ​നും ചേ​ർ​ന്നാ​ണ് ടീ​മി​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. 

ഇ​രു​വ​രും ചേ​ർ​ന്ന് 60 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ക്കാ​യി ഇ​ഷാ​ൻ സൂ​ദ് മൂ​ന്ന് വി​ക്ക​റ്റും ആ​ര്യ​ൻ സാ​വ്‌​സ​നി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന ടീം ​ബം​ഗ്ലാ​ദേ​ശ്-​പാ​ക്കി​സ്ഥാ​ൻ സെ​മി ഫൈ​ന​ലി​ലെ വി​ജ​യി​ക​ളു​മാ​യി ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും. 

Tags : Under19 Asia Cup SemiFinal. AsiaCup U19 India Afghanistan SemiFinal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up