Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചിത്രം ഇന്നു തെളിയും. തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ട് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
സഞ്ജു തരംഗം
നിലവിലെ ചാന്പ്യന്മാർ എന്ന ബ്രാൻഡിലിറങ്ങിയ ഇന്ത്യയെ ടോപ്പ് ഓർഡർ ബാറ്റർമാരുടെ താളമില്ലായ്മ വലച്ചു. ഇതോടെ സൂപ്പർ എട്ട് ശക്തരുടെ പോരാട്ടത്തിൽ കിതച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വൻ തോൽവി പുറത്തേക്ക് വഴി തുറക്കുമെന്ന ഘട്ടത്തിലാക്കി. തുടർന്ന് സിംബാബ്വെയ്ക്കെതിരേ തകർപ്പൻ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി സെമിയിൽ. ഓപ്പണറായി സഞ്ജു സാംസണിന്റെ വരവ് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്തായി.
വെസ്റ്റ് ഇൻഡീസിന് എതിരേ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചത് സഞ്ജുവായിരുന്നു. ഇതോടെ ടൂർണമെന്റിൽ ആദ്യമായി ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചു. അഭിഷേകിനെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നുണ്ടെങ്കിലും ടോപ്പ് ഓർഡറിൽ സഞ്ജു ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന ട്വന്റി-20ലാണ് ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഉയർന്ന വ്യക്തിഗത സ്കോർ നേടി താരമായ അഭിഷേകിന്റെ ശക്തമായ മടങ്ങിവരവിന് വാങ്കഡെ സാക്ഷ്യം വഹിച്ചാൽ ഇന്ത്യ കുതിക്കും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കെല്ലാം ജോഫ്ര ആർച്ചറും സ്പിന്നർമാരായ ആദിൽ റാഷിദും ലിയാം ഡൗസണും ഉൾപ്പെടുന്ന ഇംഗ്ലീഷ് പരീക്ഷയെ മറികടക്കാൻ കരുത്തുണ്ട്.
ബുംറ അറ്റാക്ക്
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനും സംഘത്തിനും കടിഞ്ഞാണിടാൻ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കും. അർഷദീപ് സിംഗ് വിക്കറ്റ് ടേക്കിംഗ് ബൗളിംഗ് പുറത്തെടുക്കുകയും ഹാർദിക് പാണ്ഡ്യ മികവ് പുലർത്തുകയും ചെയ്താൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര വലയും. വരുണ് ചക്രവർത്തി മധ്യനിരയിൽ പിടിമുറുക്കുന്നതോടെ ഇംഗ്ലണ്ടിനു കാര്യങ്ങൾ കടുപ്പമാകും. ബ്രൂക്കും വിൽ ജാക്സും റണ്സ് കണ്ടെത്തുന്നുണ്ടെങ്കിലും ജോസ് ബട്ലർ ഫോം വീണ്ടെടുത്തിട്ടില്ലെന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടങ്ങളിലെ സ്ഥിരം എതിരാളികളാണ് ഇന്ത്യയും ഇംഗ്ലണ്ടും. മൂന്നാം സെമിഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ട് വിജയിച്ചു. 2024ൽ മറുപടി നൽകി ഇന്ത്യ ജയം പിടിച്ചു. ഇംഗ്ലണ്ടിനെതിരേ നടന്ന അവസാന അഞ്ച് ട്വന്റി-20 മത്സരത്തിൽ നാലിലും ജയം ഇന്ത്യക്കായിരുന്നു.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല് റേ ഫുട്ബോളില് എഫ്സി ബാഴ്സലോണ 2-1ന് ആല്ബസെറ്റെയെ കീഴടക്കി സെമിയില്.
പ്രീക്വാര്ട്ടറില് റയല് മാഡ്രിഡിനെ കീഴടക്കിയ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റെയ്ക്കെതിരേ ബാഴ്സയ്ക്കു നന്നായി വിയര്പ്പൊഴുക്കേണ്ടിവന്നു.
ലാമിയന് യമാൽ (39), റൊണാള്ഡ് അരൗജു (56) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേട്ടക്കാർ.
Sports
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്.
ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ബാറ്റ് & ബോൾ
വെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്സ് വൈഭവ് നേടി.
മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199 റണ്സ്), ഓൾ റൗണ്ടർ വിഹാൻ മൽഹോത്ര (ഒരു സെഞ്ചുറിയടക്കം 172 റണ്സ്) എന്നിവരുടെ പ്രകടനം നിർണായകമാകും. ആരോണ് ജോർജും ക്യാപ്റ്റൻ ആയുഷ് മാത്രെയും ബാറ്റിംഗ് കരുത്താണ്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.
തകർപ്പൻ സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ബുലവായോ: അണ്ടര് 19 ലോകകപ്പ് സൂപ്പർ സിക്സിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി.
ഇതോടെ 58 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. തോൽവിയോടെ പാക്കിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയര്ത്തിയ 253 റണ്സ് വിജയലക്ഷ്യം 33.3 ഓവറില് മറികടന്നാല് മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്റേറ്റില് ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു.
എന്നാല് 33.3 ഓവറില് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടത്തില് 167 റണ്സിലെത്താനെ കഴിഞ്ഞുള്ളൂ. 66 റൺസ് നേടിയ ഉസ്മാൻ ഖാനാണ് അവരുടെ ടോപ് സ്കോറർ. ഹംസ സഹൂർ (42), ഫർഹാൻ യൂസഫ് (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ആയുഷ് മാത്രെയും ഖിലാൻ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ: ഇന്ത്യ 252 ( 49.5) പാക്കിസ്ഥാൻ 194 (46.2). വേദാന്ത് ത്രിവേദിയാണ് (68 ) ഇന്ത്യയുടെ ടോപ് സ്കോറർ. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തിയിരുന്നു.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഇന്ന് നടക്കുന്ന സെമിയിൽ തായ്വാന്റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.
Sports
ദോഹ: റൈസിംഗ് സ്റ്റാർ ഏഷ്യാകപ്പ് സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര് റഹ്മാന് സോഹന്റെ (65) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. എസ്.എം. മെഹറോബ് (18 പന്തില് പുറത്താവാതെ 48) ഇന്നിംഗ്സും മത്സരത്തില് നിര്ണായകമായി.
അവസാന ഓവറുകളിൽ മെഹറോബ് തകർത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. അവസാന രണ്ടോവറുകളിൽ 50 റൺസാണ് ബംഗ്ലദേശ് ബാറ്റർമാർ അടിച്ചെടുത്തത്.
ഗുർജൻപ്രീത് സിംഗ് രണ്ടും ഹർഷ് ദുബെ, സുയാഷ് ശർമ, രമൺദീപ് സിംഗ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
Sports
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൺ: ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ടമ്മി ബ്യൂമോണ്ട്, ഹീതർ നൈറ്റ്, ഡാനിയെല്ലെ വ്യാട്ട്-ഹോഡ്ജ്, നാട്ട് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), സോഫിയ ഡങ്ക്ലി, ആലിസ് കാപ്സി, ഷാർലറ്റ് ഡീൻ, സോഫി എക്ലെസ്റ്റോൺ, ലിൻസെ സ്മിത്ത്, ലോറൻ ബെൽ.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), ടാസ്മിൻ ബ്രിറ്റ്സ്, സൂനെ ലൂസ്, അന്നേരി ഡെർക്സെൻ, അന്നേകെ ബോസ്ക്, മരിസാനെ കാപ്പ്, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ക്ലോ ട്രയോൺ, നദൈൻ ഡി ക്ലർക്ക്, അയബോംഗ ഖാക്ക, നോൻകുലുലേക്കോ മ്ലാബോ.